ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ഡേ-​നൈ​റ്റ്​ ടെ​സ്​​റ്റ്​ ഇ​ന്ന്​

ഗോ​ൾ​ഡ്​​കോ​സ്​​റ്റ്​: 15 വ​ർ​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ഏ​റ്റു​മു​ട്ടും. വ്യാ​ഴാ​ഴ്​​ച ആ​സ്​​ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ​​ഡേ - ​നൈ​റ്റ്​ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​നാ​ണ്​ ഇ​റ​ങ്ങു​ന്ന​ത്. പി​ങ്ക്​ പ​ന്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം ഇ​ന്ത്യ ഓ​സീ​സ്​ ടീ​മു​ക​ൾ​ക്ക്​ ആ​ദ്യാ​നു​ഭ​വ​മാ​ണ്. പ​ര​മ്പ​ര​യി​ൽ ഒ​രൊ​റ്റ ടെ​സ്​​റ്റ്​ മാ​ത്ര​മേ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളു. ഓ​സീ​സ്​ മ​ണ്ണി​ൽ ന​ട​ന്ന ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ കാ​ഴ്​​ച​വെ​ച്ച മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​ന​ത്തി​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ മി​ഥാ​ലി രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഏ​ക ടെ​സ്​​റ്റി​നി​റ​ങ്ങു​ന്ന​ത്. കോ​വി​ഡ്​ നി​യ​​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ വേ​ണ്ട​ത്ര പ​രി​ശീ​ല​ന​ത്തി​ന്​ അ​വ​സ​രം കി​ട്ടി​യി​ല്ലെ​ന്ന സ​ങ്ക​ട​മാ​ണ്​ ഇ​ന്ത്യ​ൻ ടീം ​പ​ങ്കു​വെ​ക്കു​ന്ന​ത്. മെ​​ട്രി​ക്ക​ൻ സ്​​റ്റേ​ഡി​യ​ത്തി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പി​ങ്ക്​ ബോ​ളി​ലെ ആ​ദ്യാ​നു​ഭ​വം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന്​ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്​ മി​ഥാ​ലി​യും സം​ഘ​വും ഇ​റ​ങ്ങു​ന്ന​ത്.

2006ലെ ​പ​ര്യ​ട​ന​ത്തി​ലാ​ണ്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ അ​വ​സാ​ന​മാ​യി ഓ​സീ​സി​നെ​തി​രെ ടെ​സ്​​റ്റ്​ ക​ളി​ച്ച​ത്. അ​ന്ന്​ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ മി​ഥാ​ലി​യും ജൂ​ലാ​ൻ ഗോ​സ്വാ​മി​യും മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ ടീ​മി​ലു​ള്ള​ത്. ​രാ​പ്പ​ക​ൽ ടെ​സ്​​റ്റ്​ മ​ത്സ​ര​ത്തി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കു​മെ​ന്നും ക​ടു​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളാ​യി​രി​ക്കും നേ​രി​ടേ​ണ്ടി​വ​രു​ക​യെ​ന്നും 1976ൽ ​ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ആ​ദ്യ ടെ​സ്​​റ്റ്​ ജ​യ​ത്തി​ൽ നാ​യി​ക​യും ബി.​സി.​സി.​ഐ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​വു​മാ​യ ശാ​ന്ത രം​ഗ​സ്വാ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​നി​ത ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റ്​ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ങ്കി​ൽ ബി.​സി.​സി.​ഐ കൂ​ടു​ത​ൽ പ്രാ​ദേ​ശി​ക ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ക്യാ​പ്​​റ്റ​ൻ മി​ഥാ​ലി രാ​ജും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ ടീം: ​മി​ഥാ​ലി രാ​ജ്​ (ക്യാ​പ്​​റ്റ​ൻ), ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ, സ്​​മൃ​തി മ​ന്ദാ​ന, ഷെ​ഫാ​ലി വ​ർ​മ, പൂ​നം റൗ​ത്, ജെ​മീ​മ റൊ​ഡ്രി​ഗ​സ്, ദീ​പ്​​തി ശ​ർ​മ, സ്​​നേ​ഹ്​ റാ​ണ, യ​സ്​​തി​ക ഭാ​ട്ടി​യ, താ​നി​യ ഭാ​ട്ടി​യ (വി​ക്ക​റ്റ്​ കീ​പ്പ​ർ), ശി​ഖ പാ​ണ്ഡേ, ജൂ​ലാ​ൻ ഗോ​സ്വാ​മി, മേ​ഘ്​​ന സി​ങ്, പൂ​ജ വ​സ്​​ത്ര​കാ​ർ, രാ​ജേ​ശ്വ​രി ഗെ​യ്​​ക്​​വാ​ദ്, പൂ​നം യാ​ദ​വ്, റി​ച്ച ഘോ​ഷ്, ഏ​ക്​​താ ബി​ഷ്​​ട്.

Tags:    
News Summary - India-Australia Day-Night Test today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.