മിന്നുമണി, സജന സജീവൻ, ജോഷിത
ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴുമുതൽ 24 വരെ നടക്കുന്ന മത്സരത്തിൽ ട്വൻറി 20, ഏകദിന, നാല് ദിന മത്സരങ്ങൾക്കുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരം മിന്നുമണി വൈസ് ക്യാപ്റ്റനായുള്ള ട്വന്റി 20 ടീമിൽ മൂന്ന് വയനാട്ടുകാരാണ് ഇടം പിടിച്ചത്. ഓൾറൗണ്ടർ സജന സജീവനും പേസർ ജോഷിതയുമാണ് വി.ജെയുമാണ് ടീമിന്റെ ഭാഗമാകുന്നത്. ഏകദിന- മൾട്ടി-ഡേ സ്ക്വാഡിൽ മിന്നുമണി മാത്രമാണ് ഇടംപിടിച്ചത്. രാധ യാദവാണ് രണ്ടു ഫോർമാറ്റിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ആഗസ്റ്റ് 7, 9, 10 തിയതികളിൽ ട്വന്റി 20 മത്സരവും ആഗസ്റ്റ് 13,15, 17 തിയതികളിൽ ഏകദിനവും ആഗസ്റ്റ് 21 -24 വരെയുള്ള ഒരു നാല് ദിന മത്സരവുമാണ് ആസ്ട്രേലിയൻ പര്യടനത്തിനുള്ളത്.
ട്വന്റി 20 സ്‌ക്വാഡ് : രാധാ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ഡി. വൃന്ദ, സജന സജീവൻ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), രാഘ്വി ബിസ്‌റ്റ്, ശ്രേയങ്ക പാട്ടീൽ, പ്രേമ റാവത്ത്, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), തനൂജ കൻവർ, ജോഷിത വിജെ, സാഹുസ് തക്ഓർ, ഷബ്നം.
ഏകദിന, മൾട്ടി-ഡേ സ്ക്വാഡ്: രാധ യാദവ് (ക്യാപ്റ്റൻ), മിന്നു മണി (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, തേജൽ ഹസബ്നിസ്, രാഘ്വി ബിസ്ത്, തനുശ്രീ സർക്കാർ, ഉമാ ചേത്രി (വിക്കറ്റ് കീപ്പർ), പ്രിയ മിശ്ര*, തനൂജ കൻവർ, നന്ദിനി കശ്യപ് (വിക്കറ്റ് കീപ്പർ), ധാരാ ഗുജ്ജർ, ധാരാ ഗുജ്ജർ, ധാരാ ഗുജ്ജർ ടിറ്റാസ് സാധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.