ശ്രേയസ്, കുൽദീപ്, രവി ബിഷ്ണോയ്

ഐ.സി.സി ട്വന്റി20 റാങ്കിങ്: ശ്രേയസിനും ബിഷ്ണോയിക്കും കുൽദീപിനും കുതിപ്പ്

ദുബൈ: ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ് തുടങ്ങിയവർ. ബാറ്റ്സ്മാന്മാരിൽ സൂര്യകുമാർ യാദവ് പാകിസ്താന്റെ ബാബർ അഅ്സമിനു പിന്നിൽ രണ്ടാം റാങ്ക് നിലനിർത്തിയപ്പോൾ ശ്രേയസ് ആറു സ്ഥാനം മുന്നേറി 19ലെത്തി.

ബൗളർമാരിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ എട്ടിൽനിന്ന് ഒമ്പതിലേക്കു താഴ്ന്നു. സ്പിന്നർമാരായ ബിഷ്ണോയ് 50 സ്ഥാനം കടന്ന് 44ലും കുൽദീപ് 58 റാങ്ക് പിറകിലാക്കി 87ലേക്കും കുതിച്ചു.

Tags:    
News Summary - ICC Twenty20 Rankings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.