ഇംഗ്ലണ്ടിനെതിരായ പ്രകടനം തുണച്ചു; ടെസ്റ്റ്​ റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി ഋഷഭ്​ പന്ത്​

ദു​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ്​​ഥാ​ന​വു​മാ​യി ഋ​ഷ​ഭ്​ പ​ന്ത്. ഏ​ഴു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ഏ​ഴാം ന​മ്പ​റി​ലേ​ക്കാ​ണ്​ ഇ​ന്ത്യ​ൻ​താ​രം കു​തി​ച്ച​ത്. രോ​ഹി​ത്​ ശ​ർ​മ​ക്കും ഹെൻറി നി​കോ​ള​സി​നു​മൊ​പ്പ​മാ​ണ്​ ​പ​ന്ത്​ ഏ​ഴാം ന​മ്പ​ർ പ​ങ്കി​ടു​ന്ന​ത്.

നേ​ര​ത്തേ എ​ട്ടി​ലാ​യി​രു​ന്ന രോ​ഹി​ത്​ ഒ​രു സ്​​ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. ബൗ​ളി​ങ്ങി​ൽ ആ​ർ. അ​ശ്വി​ൻ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ആ​സ്​​ട്രേ​ലി​യ​യു​ടെ പാ​റ്റ്​ ക​മ്മി​ൻ​സാ​ണ്​ ഒ​ന്നാ​മ​ത്. ട്വ​ൻ​റി20 ടീം ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്കു​ ക​യ​റി. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര തോ​ൽ​വി​യോ​ടെ ആ​സ്​​ട്രേ​ലി​യ പി​ന്ത​ള്ള​പ്പെ​ട്ട​താ​ണ്​ ഇ​ന്ത്യ​ക്കു​ നേ​ട്ട​മാ​യ​ത്. ഇം​ഗ്ല​ണ്ടാ​ണ്​ ഒ​ന്നാം സ്​​ഥാ​ന​ത്ത്.

Tags:    
News Summary - ICC Test Rankings Rishabh Pant Rises To Career-Best 7th Spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.