ധോണിയടക്കം ഒരു ഇന്ത്യൻ വിക്കറ്റ്​ കീപ്പർക്കുമില്ലാത്ത റെക്കോർഡ്​ നേട്ടവുമായി റിഷഭ്​ പന്ത്​

ഇന്ത്യയുടെ യുവതാരം റിഷഭ്​ പന്തിന്​ അപൂർവ്വ റെക്കോർഡ്​. ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത്​ സ്വന്തമാക്കിയിരിക്കുന്നത്​. പുതിയ ഐ.സി.സി ടെസ്റ്റ്​ റാങ്കിങ്ങിൽ താരം ആറാം സ്ഥാനത്താണ്​. ഹിറ്റ്​മാൻ രോഹിത്​ ശർമയും ന്യൂസിലാന്‍ഡി​െൻറ ഹെൻറി നിക്കോള്‍സും പന്തിനൊപ്പം ആറാം റാങ്ക്​ പങ്കിടുന്നുണ്ട്​. മൂവർക്കും 747 പോയിൻറാണ്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയാണ്​ അഞ്ചാം സ്ഥാനത്ത്​​.

ഇന്ത്യയുടെ വിഖ്യാത നായകൻ മഹേന്ദ്ര സിങ്​ ധോണിക്ക്​ പോലും സാധിക്കാത്ത നേട്ടമാണ്​ പന്ത്​ സ്വന്തം പേരിലാക്കിയത്​. ധോണിയുടെ ടെസ്റ്റ്​ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റാങ്ക്​ 19 ആയിരുന്നു.

ബാറ്റിങ്ങിൽ ഫോമില്ലാത്തതി​െൻറ പേരിലും വിക്കറ്റ്​ കീപ്പിങ്ങിലെ പിഴവുകൾ കാരണവും പഴികേട്ടിരുന്ന പന്തി​െൻറ സമയം തെളിയുന്നത്​ കഴിഞ്ഞ വർഷാവസാനം നടന്ന ആസ്​ട്രേലിയൻ പര്യടനത്തിലായിരുന്നു. ടീമിലേക്ക്​ തിരിച്ചുവിളിക്കപ്പെട്ടപ്പോൾ മുഖം ചുളിച്ചവരെ ഞെട്ടിച്ചുകൊണ്ട്​ മികവാർന്ന പ്രകടനങ്ങളായിരുന്നു പന്ത്​ കാഴ്​ച്ചവെച്ചത്​. ഗാബയിൽ നടന്ന ഏറ്റവും നിർണായകമായ അവസാനത്തെ ടെസ്റ്റിൽ ഇന്ത്യ ചരിത്രവിജയം കുറച്ചപ്പോൾ മാൻ ഒാഫ്​ ദ മാച്ചായി മാറിയത്​ പന്തായിരുന്നു. പരമ്പരയ്​ക്ക്​ ശേഷം ഏറ്റവും ചർച്ചയായി മാറിയ താരമാകാനും റിഷഭ്​ പന്തിന്​ കഴിഞ്ഞു. ശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിലും പന്ത്​ മികച്ച പ്രകടനം കാഴ്​ച്ചവെച്ചിരുന്നു.

Tags:    
News Summary - ICC Test Rankings Rishabh Pant moves to 6th spot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.