കോഹ്​ലി, രാഹുൽ

ട്വന്‍റി20 ലോക റാങ്കിങ്ങിൽ കോഹ്​ലി നാല്​ പടി ഇറങ്ങി എട്ടിൽ; കെ.എൽ. രാഹുലിന്​ നേട്ടം

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായതിന്​ പിന്നാ​െല വിരാട്​ കോഹ്​ലിക്ക്​ റാങ്കിങ്ങിലും തിരിച്ചടി. കോഹ്​ലി നാലുറാങ്കുകൾ ഇറങ്ങി എട്ടാം സ്​ഥാനത്തായി.

എന്നാൽ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങിൽ ഇന്ത്യൻ ഓപണർ കെ.എൽ രാഹുൽ നേട്ടമുണ്ടാക്കി. മൂന്ന്​ റാങ്ക്​ കയറിയ രാഹുൽ അഞ്ചാമതെത്തി. ന്യൂസിലൻഡിനും പാകിസ്​താനുമെതിരെ നിറംമങ്ങിയെങ്കിലും കുഞ്ഞൻമാരായ അഫ്​ഗാനിസ്​താൻ, സ്​കോട്​ലൻഡ്​, നമീബിയ എന്നിവർക്കെതിരെ അർധശതകം നേടിയതാണ്​ രാഹുലിന്​ തുണയായത്​.

ബാറ്റ്​സ്​മാൻമാരിൽ പാകിസ്​താൻ നായകൻ ബാബർ അസമാണ്​ ഒന്നാമൻ. ഇംഗ്ലണ്ടിന്‍റെ ഡേവിഡ്​ മലാൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്​ഡൻ മാർക്രം മൂന്നാമതുമെത്തി. സൂപ്പർ 12ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ 52 റൺസ്​ അടിച്ചുകൂട്ടിയ പ്രകടനമാണ്​ മാർക്രമിന്​ മുന്നേറ്റമുണ്ടാക്കിയത്​. അതേ മത്സരത്തിൽ പുറത്താകാതെ 94 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ വാൻ ഡർ ഡസൻ ആദ്യ പത്തിലെത്തി.

ബൗളർമാരിൽ വനിഡു ഹസരങ്ക (ശ്രീലങ്ക), തബ്​രിസ്​ ഷംസി (ദക്ഷിണാഫ്രിക്ക), ആദിൽ റാശിദ്​ (ഇംഗ്ലണ്ട്​) എന്നിവരാണ്​ ആദ്യ മൂന്ന്​ സ്​ഥാനങ്ങളിൽ. ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.

Tags:    
News Summary - ICC men's T20I rankings: Virat Kohli Slips four Places, KL Rahul Gains three Spots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.