ദുബൈ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാകിസ്താന് രണ്ട് വിക്കറ്റുകൾ നഷ്ടം. 26 പന്തിൽ 23 റൺസ് എടുത്ത ഓപണർ ബാബർ അസമാണ് ആദ്യം പുറത്തായത്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ഒൻപതാം ഓവറിൽ എഡ്ജായ ബാബറിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ ഇമാം ഉൾ ഹഖിന്റെ വിക്കറ്റും വീണു. കുൽദീപിന്റെ പന്തിലാണ് ഇമാം പുറത്തായത്. അതോടെ പാകിസ്താന് തുടക്കത്തിൽ തന്നെ രണ്ട് ഓപണർമാരെയും നഷ്ടമായി. നിലവിൽ സൗദ് ഷക്കീലും മുഹമ്മദ് രിസ്‍വാനുമാണ് ക്രീസിൽ.
മത്സരം 13 ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റിന് 60 റൺസ് എന്ന നിലയിലാണ് പാകിസ്താൻ.
ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിൽ ആദ്യ മത്സരം ജയിച്ചതിന്റെ ആവേശവുമായാണ് ഇന്ത്യ ദുബൈ സ്റ്റേഡിയത്തിലെത്തിയത്. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്. പാകിസ്താൻ: മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ), സൽമാൻ അലി ആഗ, ബാബർ അഅ്സം, ഇമാമുൽ ഹഖ്, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, ത്വയ്യബ് താഹിർ, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്, അബ്രാർ അഹമ്മദ്.
പാകിസ്താൻ: ഇമാം ഉൾ ഹഖ്, ബാബർ അസം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സൽമാൻ ആഗ, തയ്യബ് താഹിർ, ഖുഷ്ദിൽ ഷാ, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.