റാണയും ത്രിപാതിയും ജ്വലിച്ചു; കൊൽക്കത്തക്ക്​ മികച്ച സ്​കോർ

ചെന്നൈ: യുവതാരങ്ങളായ നിതീഷ്​ റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാതിയും (29 പന്തിൽ 53) ആഞ്ഞു വീശിയതോടെ സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ മികച്ച സ്​കോർ. ആറുവിക്കറ്റിന്​ 187 റൺസ്​ അടിച്ചുകൂട്ടിയാണ്​ കൊൽക്കത്ത ഹൈദരാബാദിനെതിരെ ഫീൽഡിങ്ങിനിറങ്ങുന്നത്​. ഒരുവേള സ്​കോർ 200 കടക്കുമെന്ന്​ തോന്നിച്ചെങ്കിലും കൂറ്റനടിക്കാർ തുടരെ വീണത്​ കൊൽക്കത്തക്ക്​ വിനയാകുകയായിരുന്നു.

ശുഭ്​മാൻ ഗിൽ (15), ആന്ദ്രേ റസൽ (5), ഒയിൻ മോർഗൻ (2), ഷാകിബ്​ അൽ ഹസൻ (3) എന്നിവർ വേഗത്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതിഷ്​ റാണയും ത്രിപാതിയും ചേർന്ന്​ ഹൈദരാബാദ്​ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ഒൻപത്​ ബൗണ്ടറികളും നാലുസിക്​സറുകളും റാണയുടെ ബാറ്റിൽ നിന്നും പറന്നപ്പോൾ അഞ്ചു ബൗണ്ടറികളും രണ്ട്​ സിക്​സറുകളും ത്രിപാതിയുടെ ബാറ്റിനെ ചുംബിച്ച്​ പറന്നു.


നാലോവറിൽ 24 റൺസിന്​ രണ്ട്​ വിക്കറ്റിന്​ വിക്കറ്റെടുത്ത റാഷിദ്​ ഖാനാണ്​ ഹൈദരാബാദ്​ നിരയിൽ തിളങ്ങിയത്​. ഭുവനേശ്വർ കുമാർ നാലോവറിൽ 45 റൺസും സന്ദീപ്​ ശർമ മൂന്നോവറിൽ 35 റൺസും വഴങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.