Posted On
date_range Updated On
date_range ഐ.സി.സി ട്വന്റി20 റാങ്കിങ്; ഹാർദിക്കിന് കുതിപ്പ്
ദുബൈ: ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യക്ക് ഐ.സി.സി റാങ്കിങ്ങിൽ കരിയറിലെ മികച്ച നേട്ടം. ട്വന്റി20 ഓൾ റൗണ്ടർമാരിൽ എട്ട് സ്ഥാനം മുന്നേറി അഞ്ചാമനാണ് ഹാർദിക് ഇപ്പോൾ. അഫ്ഗാനിസ്താന്റെ മുഹമ്മദ് നബിയാണ് ഒന്നാമൻ. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഹാർദിക് മാത്രമേയുള്ളൂ. പാകിസ്താൻ നായകൻ ബാബർ അഅ്സം നയിക്കുന്ന ബാറ്റർമാരുടെ പട്ടികയിൽ മൂന്നമനായി സൂര്യകുമാർ യാദവുണ്ട്. ആസ്ട്രേലിയയുടെ ജോഷ് ഹേസിൽവുഡ് തന്നെയാണ് ബൗളർമാരിൽ മുമ്പൻ. ഭുവനേശ്വർ കുമാർ എട്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.