'ഇതൊക്കെ ഒരു ചോദ്യമാണോ?' രോഹിത്തിന്‍റെ വിരമിക്കലിനെ കുറിച്ച് സൗരവ് ഗാംഗുലി

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് ഇന്ത്യൻ നായകൻ രോഹിത് ശർമ വിരമിക്കുമെന്ന വാർത്തകൾ പരന്നിരുന്നു. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്‍റെ അവസാന മത്സരമായിരിക്കും ചാമ്പ്യൻസ് ട്രോഫി ഫൈനൽ എന്നുള്ള ചർച്ചകൾ ഒരുപാട് വന്നിരുന്നു. കഴിഞ്ഞ വർഷം നടന്ന ട്വന്‍റി-20 ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്‍റി-20 ടീമിൽ നിന്നും വിരമിച്ചത് പോലെ ഏകദിനത്തിൽ നിന്നും രോഹിത് ശർമ വിരമിക്കുമെന്നാണ് അഭ്യൂഹങ്ങൾ പരന്നത്. ഇപ്പോൾ രോഹിത്തിന്റെ വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലി.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഇക്കാര്യം രോഹിത് ശർമയോട് സംസാരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. 'എന്തിനാണ് രോഹിത്തിന്റെ വിരമിക്കലിനെക്കുറിച്ച് ഇത്രയും ചർച്ചകൾ? ഇതൊരു ചോദ്യമായി തന്നെ ഉയർന്നുവരേണ്ടതുണ്ടോ? കുറച്ച് മാസം മുമ്പാണ് അവൻ ക്യാപ്റ്റനായി ഒരു കിരീടം ഇന്ത്യ നേടിയത്. സെലക്ടർമാർ ചിന്തിക്കുന്നതെന്താണെന്ന് എനിക്കറിയില്ല. പക്ഷേ, നിലവിൽ രോഹിത് നന്നായി തന്നെ കളിക്കുന്നുണ്ട് . ഇന്ത്യ ന്യൂസിലാൻഡിനേക്കാൾ മുകളിലാണ്. ഇന്ത്യ 2023 ലോകകപ്പ് ഫൈനൽ കളിച്ചു റണ്ണറപ്പായി. 2024ൽ ട്വന്‍റി-20 ലോകകപ്പ് നേടി. ചാമ്പ്യൻസ് ട്രോഫിയിൽ ഒരു തോൽവി പോലുമറിയതായണ് അവർ ഫൈനൽ വരെ എത്തിയിരിക്കുന്നത്,' ഗാംഗുലി പറഞ്ഞു.

ഫൈനലിൽ ഇന്ത്യക്കാണ് മേൽകൈ എന്നും ഗാംഗുലി പറയുന്നു. വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരെല്ലാം മികച്ച ഫോമിലാണെന്നും ഗാംഗുലി പറയുന്നു. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് ഇന്ത്യയും ന്യൂസിലാൻഡും നേരിടുന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം . ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Tags:    
News Summary - Ganguly trashes Rohit Sharma retirement talk before final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.