Posted On
date_range Updated On
date_range മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു
ജയ് പുർ: മുൻ രാജസ്ഥാൻ രഞ്ജി താരം വിവേക് യാദവ് കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലെഗ് സ്പിന്നറായ വിവേക് രഞ്ജി ട്രോഫി നേടിയ രാജസ്ഥാൻ ടീമിൽ അംഗമായിരുന്നു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് താരത്തിന്റെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അർബുദബാധിതനായ താരം കീമോതെറാപ്പിക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും മകളുമുണ്ട്.
18 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച യാദവ് 57 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 2010-11 രഞ്ജി ട്രോഫി ഫൈനലിൽ യാദവ് നടത്തിയ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ വിജയം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.