ഇന്ത്യ-പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. ടൂർണമെന്‍റ് ആവേശത്തിലാക്കാൻ പാകിസ്താൻ വിജയിക്കേണ്ടത് ആവശ്യമാണെന്നും ഇന്ത്യൻ ടീമിനോടുള്ള വിരോധമല്ലെന്നും അദ്ദേഹം പറഞ്ഞു. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് പാകിസ്താൻ 60 റൺസിന് തോറ്റിരുന്നു. ഈ ഒരു സാഹചര്യത്തിൽ സ്വന്തം മണ്ണിൽ വെച്ച് നടക്കുന്ന ടൂർണമെന്‍റിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താകാതിരിക്കാൻ പാകിസ്താന് ഇന്ത്യക്കെതിരെ വിജയിച്ചേ മതിയാവു.
'എനിക്ക് പാകിസ്താൻ വിജയക്കണമെന്നാണ് ആഗ്രഹം. കാരണം ടൂർണമെന്‍റിൽ അത് രസകരമാകും. നിങ്ങൾ പാകിസ്താനെ വിജയിക്കാൻ അനുവദിച്ചില്ലെങ്കിൽ എന്താകും അവസ്ഥ? എന്നാൽ പാകിസ്താൻ വിജയിച്ചാൽ തുല്യ പോരാട്ടം തന്നെ കാണാം,' വാസൻ പറഞ്ഞു.
ഇന്ത്യയുടെ സ്ക്വാഡ് മികച്ചതാണെന്നും സ്പിന്നർമാരെ അഞ്ച് സ്പിന്നർമാരെ ദുബൈയിലെ പിച്ചുകളിൽ ഉൾപ്പെടുത്തിയത് മികച്ച തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നിങ്ങൾക്ക് ഒരുപാട് മികച്ച ബാറ്റർമാരുണ്ട്. ഗിൽ, കോഹ്ലി, രോഹിത്, തുടങ്ങി എട്ടാ നമ്പറിലെ അക്സർ പട്ടേൽ വരെ. ദുബൈയിൽ കളിക്കുന്നതിനാൽ തന്നെ രോഹിത് അഞ്ച് സ്പിന്നർമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബൈയിൽ ഏറ്റവും മികച്ച സ്ക്വാഡാണ് ഇത്. വാസൻ പറഞ്ഞു.
ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ അനായാസം തകർത്തിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും 21 പന്തും ബാക്കി നിൽക്കെ മറികടന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23 ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.