Posted On
date_range Updated On
date_range കോവിഡ്: ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പരമ്പര ഉപേക്ഷിച്ചു
കേപ്ടൗൺ: ടീം അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഞായറാഴ്ച പരമ്പരയിലെ ആദ്യമത്സരം ഉപേക്ഷിച്ചിരുന്നു. തുടർന്നാണ് കളിക്കാരുടെ ആരോഗ്യവും മാനസികാവസ്ഥയും പരിഗണിച്ച് പരമ്പര ഉപേക്ഷിക്കാൻ ഇരു ബോർഡുകളും തീരുമാനിച്ചത്. ആദ്യം ദക്ഷിണാഫ്രിക്കൻ ടീം അംഗത്തിനു പിന്നാലെ ഇംഗ്ലണ്ട് ടീം അംഗത്തിനും കോവിഡ് റിപ്പോർട്ട് ചെയ്തു. പരമ്പര റദ്ദാക്കിയതോടെ ഇംഗ്ലണ്ട് ടീം അംഗങ്ങൾ വ്യാഴാഴ്ച ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്കു മടങ്ങും. കോവിഡ് ബാധിച്ചവർ ദക്ഷിണാഫ്രിക്കയിൽതന്നെ ചികിത്സയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.