ഇം​ഗ്ല​ണ്ട് ല​യ​ൺ​സ് താ​രം ടോം ​ഹെ​യി​ൻ​സി​ന്റെ ബാ​റ്റി​ങ്

ഇന്ത്യ എക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട് ലയൻസ്, ഏഴിന് 527

ല​ണ്ട​ൻ: ക​രു​ൺ നാ​യ​ർ കു​റി​ച്ച ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ എ ​കു​റി​ച്ച മി​ക​ച്ച ടോ​ട്ട​ലി​നെ​തി​രെ ചെ​റു​ത്തു​നി​ന്ന് ഇം​ഗ്ല​ണ്ട് ല​യ​ൺ​സ്.

മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ട് ഏഴിന് 527 റൺസ്(124 ഓവറിൽ) എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 557 റൺസിനൊപ്പമെത്താൻ ഇനി 30 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടത്.

പേ​സ​ർ മു​കേ​ഷ് കു​മാ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യെ​ങ്കി​ലും പ​ത​റാ​തെ ബാ​റ്റു​വീ​ശിയ ടോം ​ഹെ​യി​ൻ​സി​ന്റെയും മാക്സ് ഹോൾഡന്റെയും ഡാൻ മൗസ്ലിയുടേയും കരുത്തിലാണ് ഇം​ഗ്ല​ണ്ട് കു​തിച്ചത്.

സെ​ഞ്ച്വ​റി കു​റി​ച്ച് കു​തി​ച്ച ഹോ​ൾ​ഡ​നെ (101) പു​റ​ത്താ​ക്കി വി​ക്ക​റ്റ് വേ​ട്ട തു​ട​ങ്ങി​യ മു​കേ​ഷ് പി​റ​​കെ ക്യാ​പ്റ്റ​ൻ ജെ​യിം​സ് റ്യൂ (​എ​ട്ട്), റി​ഹാ​ൻ അ​ഹ്മ​ദ് (മൂ​ന്ന്) എ​ന്നി​വ​​രെ​യും മ​ട​ക്കി. ഹോ​ൾ​ഡ​നെ ധ്രു​വ് ജു​റെ​ലി​ന്റെ കൈ​ക​ളി​ലെ​ത്തി​ച്ചും റ്യൂ​വി​നെ എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ കു​ടു​ക്കി​യു​മാ​ണ് തി​രി​ച്ച​യ​ച്ച​ത്. രി​ഹാ​നെ സെ​ക്ക​ൻ​ഡ് സ്ളി​പ്പി​ൽ സ​ർ​ഫ​റാ​സ് ഖാ​ൻ ക്യാ​ച്ചെ​ടു​ത്തു. 14 റ​ൺ​സി​നി​ടെ മൂ​ന്നു വി​ക്ക​റ്റ് വീ​ണ ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ​ത്തി​ലാ​യെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ ടീം ​പി​ടി​ച്ചു​നി​ന്നു. ടീം സ്കോർ 419ൽ നിൽക്കെ ടോം ഹെയിൻസ് പുറത്തായി.

271 പ​ന്തി​ൽ 171 റ​ൺ​സെ​ടു​ത്ത് ടോം ​ഹെ​യി​ൻ​സിനെ ഷർദുൽ ഠാക്കൂറാണ് മടക്കിയത്. എന്നാൽ സെഞ്ച്വറിയുമായി അതിവേഗം മുന്നേറി ഡാൻ മൗസ്ലിയെ കരുൺ നായർ എറിഞ്ഞ് ആദ്യ ഓവറിൽ എൽബിയിൽ കുരുക്കി. 157 പന്തിൽ 113 റൺസെടുത്താണ് മൗസ്ലി പുറത്തായത്. 38 റൺസെടുത്ത സമാൻ അക്തർ പുറത്താകാതെ ക്രീസിലുണ്ട്. 


Tags:    
News Summary - England Lions hit back in the same vein against India A, 527 for 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.