Posted On
date_range Updated On
date_range ദുലീപ് ട്രോഫി: ഉത്തര, മധ്യ മേഖലകൾ സെമിയിൽ
ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മധ്യ മേഖലയും ഉത്തര മേഖലയും സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറിൽ മധ്യ മേഖല 170 റൺസിന് കിഴക്കൻ മേഖലയെ തോൽപിച്ചു. രണ്ടാം ഇന്നിങ്സിൽ 300 റൺസ് ലക്ഷ്യം പിന്തുടർന്ന കിഴക്കൻ മേഖല 129ന് പുറത്താവുകയായിരുന്നു.
ജൂലൈ അഞ്ചിന് ആരംഭിക്കുന്ന സെമിയിൽ പശ്ചിമ മേഖലയാണ് മധ്യ മേഖലയുടെ എതിരാളികൾ. മറ്റൊരു ക്വാർട്ടറിൽ ഉത്തര മേഖലയോട് വടക്കു കിഴക്കൻ മേഖല 511 റൺസിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി. രണ്ടാം ഇന്നിങ്സിൽ 666 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇവർ 154ന് പുറത്തായി. അഞ്ചിന് തുടങ്ങുന്ന സെമിയിൽ ദക്ഷിണ മേഖലയെ ഉത്തര മേഖല നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.