ദേവ്ധർ ട്രോഫി: ദക്ഷിണമേഖല ടീമിൽ ഉപനായകനായി രോഹൻ, ഇടം പിടിച്ച് സിജോമോൻ ജോസഫ്

ജൂലൈ 24ന് പുതുച്ചേരിയിൽ ആരംഭിക്കുന്ന ദേവ്ധർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണ മേഖല ടീമിന്റെ ഉപനായകനായി മലയാളി താരം രോഹൻ കുന്നുമ്മൽ തെരഞ്ഞെടുക്കപ്പെട്ടു. മായങ്ക് അഗർവാളാണ് ടീമിന്റെ നായകൻ. ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള 15 അംഗ ടീമിൽ മലയാളികളായ ഇടംകൈയൻ സ്പിന്നർ സിജോമോൻ ജോസഫും കർണാടകക്കായി കളിക്കുന്ന ദേവ്ദത്ത് പടിക്കലും ഇടംപിടിച്ചിട്ടുണ്ട്.

വാഷിങ്ടൺ സുന്ദർ, അർജുൻ ടെണ്ടുൽകർ, സായ് കിഷോർ, എൻ. ജഗദീശൻ തുടങ്ങിയവരും ടീമിലുണ്ട്. ഐ.പി.എല്ലില്‍ തിളങ്ങിയ തമിഴ്നാടിന്‍റെ സായ് സുദര്‍ശനും ഇടം നേടിയിട്ടുണ്ടെങ്കിലും ജൂലൈ 13 മുതല്‍ 23 വരെ കൊളംബോയില്‍ നടക്കുന്ന എമർജിങ് ഏഷ്യാ കപ്പില്‍ കളിക്കുന്നതിനാല്‍ സ്റ്റാന്‍ഡ് ബൈ ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), എൻ. ജഗദീശൻ, റിക്കി ഭുയി (വിക്കറ്റ് കീപ്പർമാർ), രോഹിത് റായഡു, അരുൺ കാർത്തിക്, വാഷിങ്ടൺ സുന്ദർ, വി. കവേരപ്പ, വി. വൈശാഖ്, വി. കൗശിക്, മോഹിത് രേദ്കർ, സിജോമോൻ ജോസഫ്, അർജുൻ ടെണ്ടുൽകർ, സായ് കിഷോർ. 

Tags:    
News Summary - Deodhar Trophy: Rohan as vice-captain in South Zone team, Sijomon Joseph takes place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.