ഐ.പി.എൽ: ബാംഗ്ലൂരിനെ തോൽപിച്ച് ഡൽഹി

ന്യൂഡൽഹി: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡൽഹി കാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 45 പന്തിൽ 87 റൺസടിച്ച ഓപണർ ഫിൽ സാൾട്ടിന്റെ മികവിൽ ഡൽഹി 16.4 ഓവറിൽ മൂന്ന് വിക്കറ്റിന് 187ലെത്തി.

ഓപണർ വിരാട് കോഹ്‍ലിയുടെയും (46 പന്തിൽ 55) മഹിപാൽ ലോംറോറിന്റെയും (29 പന്തിൽ 54 നോട്ടൗട്ട്) അർധ ശതകങ്ങളും മറ്റൊരു ഓപണറും നായകനുമായ ഫാഫ് ഡു പ്ലെസിസിന്റെയും (32 പന്തിൽ 45) പ്രകടനങ്ങളാണ് ബാംഗ്ലൂർ ഇന്നിങ്സിന് കരുത്തായത്. ഐ.പി.എല്ലിൽ 7000 റൺസ് തികക്കുന്ന ആദ്യ താരമായി കോഹ്‍ലി.

Tags:    
News Summary - delhi wins- Bangalore failed for seven wickets-7000 runs for Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.