'വാത്തി കമിങ്' ഗാനത്തിന്​ ചുവടുവെച്ച്​​ ഹൈദരാബാദ്​​, ഡൽഹി താരങ്ങൾ; നന്നായി കളിച്ചതാരെന്ന്​ മാർക്കിട്ട്​ നെറ്റിസൺസ്​

ന്യൂഡൽഹി: ദക്ഷിണേന്ത്യൻ ഭാഷകളിലെ ഹിറ്റ്​ ഗാനങ്ങൾക്ക്​ ചുവടുവെച്ച്​ അവ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന ഒരു ശീലമുണ്ട്​ ആസ്​ട്രേലിയൻ ക്രിക്കറ്റ്​ താരമായ ഡേവിഡ്​ വാർണറിന്​. സൺറൈസേഴ്​സ്​ ഹൈദരാബാദ്​ താരം കൂടിയായ വാർണർ ലോക്​ഡൗൺ കാലത്ത്​ ഇൻസ്റ്റഗ്രാമിലും ടിക്​ടോകിലും പങ്കുവെച്ച പല വിഡിയോസും വൈറലായി മാറിയിരുന്നു.

ഇപ്പോൾ വിജയ്​യുടെ 'മാസ്റ്റർ' എന്ന സിനിമയിലെ 'വാത്തി കമിങ്​' എന്ന സൂപ്പർ ഹിറ്റ്​ ഗാനത്തിനൊത്ത്​​ ചുവട്​ വെച്ചപ്പോൾ വാർണർ സഹതാരങ്ങളെയും ഒപ്പം കൂട്ടി.

വിജയ്​യുടെ പോപുലറായ തോൾ ചെരിച്ചുകൊണ്ടുള്ള സ്​റ്റെപ്പ്​ ഇടാൻ അഫ്​ഗാൻ സ്​പിന്നർ റാശിദ്​ ഖാനെയും ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിനെയുമാണ്​ വാർണർ കൂട്ടുപിടിച്ചത്​. വാർണർ തുടക്കമിട്ട ശേഷം ഭുവിയും റാശിദും കൂടെ ചേരുകയായിരുന്നു.

എന്നാൽ ഐ.പി.എൽ ടീമായ ഡൽഹി കാപിറ്റൽസ്​ താരങ്ങളുടെ 'വാത്തി കമിങ്' പുറത്തിറങ്ങിയതിന്‍റെ പിറ്റേ ദിവസമാണ്​ വാർണറുടെ വിഡിയോ. ആർ. അശ്വിൻ, ശിവർ ധവാൻ, സ്റ്റീവ്​ സ്​മിത്ത്​, ക്രിസ്​ വോക്​സ്​, ഋഷഭ്​ പന്ത്​ എന്നീ താരങ്ങളാണ്​ വിഡിയോയിൽ ഡാൻസർമാരായെത്തുന്നത്​. ഇരു വിഡിയോയെയും താരതമ്യപ്പെടുത്തി മാർക്കിടുകയാണ്​ നെറ്റിസെൺസ്​ ഇപ്പോൾ.

Tags:    
News Summary - Delhi, Hyderabad players dancing with 'Vaathi Coming' netizens judges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT