Posted On
date_range Updated On
date_range പാക് ക്രിക്കറ്റർ സഖ്ലൈൻ മുഷ്താഖിന് ജന്മദിനാശംസകൾ നേർന്നു; സചിനെതിരെ സൈബർ ആക്രമണം
മുംബൈ: പാകിസ്താൻ സ്പിന്നർ സഖ്ലൈൻ മുഷ്താഖിന് ജന്മദിന ആശംസകൾ നേർന്നതിന് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർക്ക് നേരെ സൈബർ ആക്രമണം. ഡിസംബർ 29ന് ട്വിറ്ററിൽ സഖ്ലൈൻ മുഷ്താഖിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം ജന്മദിനാശംസകൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിദ്വേഷം വമിപ്പിക്കുന്ന കമന്‍റുകൾ എത്തിയത്.
നേരത്തേ ഷാഹിദ് അഫ്രീദിയുടെ ദുരിതാശ്വാസ കാമ്പയിനിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിങ്ങും സൈബർ ആക്രമണം നേരിട്ടിരുന്നു.
1995 മുതൽ 2004 വരെ പാകിസ്താനായി കളത്തിലിറങ്ങിയ സഖ്ലൈൻ 169 ഏകദിനങ്ങളിൽ നിന്നായി 288 വിക്കറ്റുകളും 49 ടെസ്റ്റുകളിൽ നിന്നായി 208 വിക്കറ്റുകളും നേടിയിട്ടുണ്ട്. തന്‍റെ ജന്മദിനം സ്പെഷ്യൽ ആക്കിയതിന് ഇതിഹാസത്തിനോട് നന്ദിയുണ്ടെന്ന് സഖ്ലൈൻ സചിന്‍റെ ട്വീറ്റിന് താഴെ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.