ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ആസ്ട്രേലിയൻ ടീമായി; കമ്മിന്‍സും സ്മിത്തും മാക്സ്‌വെല്ലും തിരിച്ചെത്തി

മെല്‍ബണ്‍: ഏകദിന ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ആസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽനിന്ന് പുറത്തായ ക്യാപ്റ്റൻ പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും െഗ്ലൻ മാക്സ്‌വെല്ലും മിച്ചൽ സ്റ്റാർക്കും അടക്കമുള്ള പ്രമുഖർ തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കിടെ കൈക്ക് പരിക്കേറ്റ ട്രാവിസ് ഹെഡ് പുറത്തായി. കമ്മിന്‍സിന്‍റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കുന്ന മിച്ചല്‍ മാർഷും ഇടം പിടിച്ചിട്ടുണ്ട്.

മാറ്റ് ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങള്‍. ലോകകപ്പ് ടീമിലുള്ള ആഷ്ടണ്‍ ആഗര്‍ ആദ്യ കുഞ്ഞ് പിറന്നതിനാൽ ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിക്കില്ല. ഏകദിന ലോകകപ്പ് ടീമില്‍ ഇല്ലാത്ത മാര്‍നസ് ലബൂഷെയ്ന്‍, തന്‍വീര്‍ സംഗ, നഥാന്‍ എല്ലിസ് എന്നിവരും ഇടം നേടി. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരം ലബൂഷെയ്ന്‍ ലോകകപ്പ് ടീമിലെത്തിയേക്കും.

സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അരങ്ങേറുക. ആസ്ട്രേലിയയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം.

ആസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), ഡേവിഡ് വാർണർ, സീൻ ആബട്ട്, അലക്സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലബൂഷെയ്ന്‍, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർകസ് സ്റ്റോയിനിസ്, ആദം സാംപ.

Tags:    
News Summary - Cummins, Smith and Maxwell are back; Australian squad for ODI series against India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.