Posted On
date_range Updated On
date_range ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവിന് ദാരുണ മരണം; വിഡിയോ പുറത്ത് VIDEO
പൂനെ: ക്രിക്കറ്റ് കളിക്കുന്നതിനിടെ വീണ്ടുമൊരു ദാരുണ മരണം കൂടി. മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ ജുന്നാർ നഗരത്തിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ലീഗിനിടെയാണ് ബാറ്റ്‌സ്മാന് ദാരുണാന്ത്യം സംഭവിച്ചത്.
കളിയിൽ ബാറ്റുചെയ്യവേ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ബാബു നലാവ്‌ഡെ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. താരം ക്രീസിലേക്ക് വീഴുന്നതും അന്തിമദൃശ്യങ്ങളുമടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അംപയറോട് സംസാരിക്കുന്നതിനിടെ താരം പിച്ചിൽ ഇരിക്കുകയും പതിയെ ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കളി നിർത്തിയ അംപയറും സഹതാരങ്ങളും ഉടൻ തന്നെ നലാവ്‌ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.