Posted On
date_range Updated On
date_range വാക്സിനെടുക്കാൻ സമ്മതമല്ലെന്ന്; മുരളി വിജയ്യുടെ തിരിച്ചുവരവ് വൈകും
ചെന്നൈ: കോവിഡ് വാക്സിനെടുക്കാതെ വിട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയ്ക്ക് തിരിച്ചുവരവ് ൈവകുമെന്ന് സൂചന.
ബയോ ബബ്ളിൽ നിൽക്കാൻ താൽപര്യമില്ലാത്തതിനാൽ ടീമിലില്ലാത്ത താരം സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചിരുന്നില്ല. ഇനി താൽപര്യം കാണിച്ചാൽപോലും ബി.സി.സി.ഐ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഉടനൊന്നും പാഡണിയാനാകില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
മുഷ്താഖ് അലി ട്രോഫി ടീമിൽനിന്ന് വിട്ടുനിന്ന ശേഷം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടാതെ മാറിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.