ഗെയ്​ൽ ആരാധകരെ രസിപ്പിച്ചുതുടങ്ങി; ബാറ്റുകൊണ്ടല്ല, ദെലേർ മെഹന്ദി ഗാനത്തിന്​ ചുവട​ുവെച്ച്​​

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്‍റെ ബാറ്റിങ്​ വെടിക്കെട്ട്​ കൊണ്ട്​ ആരാധകരെ രസിപ്പിക്കുന്ന താരമാണ്​ പഞ്ചാബ്​ കിങ്​സിന്‍റെ ക്രിസ്​ ഗെയ്​ൽ. കഴിഞ്ഞ സീസണിൽ പാതി വരെ കരക്കിരുത്തിയ ഗെയിലിന്​ ടീമിലിടം നൽകിയതോടെ ടീമിന്‍റെ തലവര തന്നെ മാറിയിരുന്നു.

ഇക്കുറിയും പഞ്ചാബ്​ കിങ്​സ്​ ജഴ്​സിയിൽ തിളങ്ങാൻ ഉറച്ച്​ തന്നെയാണ്​ 'യൂനിവേഴ്​സൽ ബോസ്​' ഇന്ത്യയിലെത്തിയത്​. എന്നാൽ ടൂർണമെന്‍റിൽ ടീം കളത്തിലിറങ്ങും മുമ്പ്​ ആരാധകരെ രസിപ്പിക്കുകയാണ്​ ഗെയ്​ൽ. പഞ്ചാബി ഗായകൻ ദെലേർ മെഹന്ദിയുടെ ഹിറ്റ്​ ഗാനത്തിന്​ ചുവടുവെക്കുന്ന ഗെയ്​ലിന്‍റെ വിഡിയോയാണ്​ സോഷ്യൽ മീഡിയയിൽ വൈറൽ.

പഞ്ചാബ്​ കിങ്​സ്​ തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച വിഡിയോയിൽ വടക്കേ ഇന്ത്യയിലെ പരമ്പരാഗത വാദ്യോപകരണമായ 'ഡോൽ' കൊട്ടിയാണ്​ തുടങ്ങുന്നത്​. പശ്ചാത്തലത്തിൽ ദലേർ മെഹന്തിയുടെ 'ടുനക്​ ടുനക്​' ഗാനമുണ്ട്​. വിഡിയോ പുരോഗമിക്കുന്നതോടെ ഡോലുമായി കിടിലൻ സ്​റ്റെപ്പിടുകയാണ് ഗെയ്​ൽ. ​

ഇതിനോടകം 55000ത്തിലധികം കാഴ്ചക്കാർ വിഡിയോക്ക്​ ലഭിച്ചുകഴിഞ്ഞു. വിഡിയോ കണ്ട കാഴ്ചക്കാർ ഗെയ്​ൽ യൂ​നിവേഴ്​സൽ ബോസ്​ മാത്രമല്ല എന്‍റർടെയ്​ൻമെന്‍റ്​ ബോസ്​ കൂടിയാണെന്ന്​ അഭിപ്രായപ്പെടുന്നു. തിങ്കളാഴ്ച രാജസ്​ഥാൻ റോയൽസിനെതിരെയാണ്​ പഞ്ചാബിന്‍റെ ആദ്യ മത്സരം. 

Tags:    
News Summary - Chris Gayle dancing to Daler Mehndi’s song ‘Tunak Tunak Tun’ video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.