Posted On
date_range Updated On
date_range ചെന്നൈയിൽ തലമാറ്റം; ധോണി ഒഴിഞ്ഞു, പകരം ജദേജ
മുംബൈ: ഐ.പി.എല്ലിൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്ത് മാറ്റം. ഐ.പി.എൽ തുടങ്ങിയതു മുതൽ ചെന്നൈയെ നയിക്കുകയും ടീമിന് നാലു കിരീടം സമ്മാനിക്കുകയും ചെയ്ത നായകൻ മഹേന്ദ്ര സിങ് ധോണി അപ്രതീക്ഷിതമായി പടിയിറങ്ങി. രവീന്ദ്ര ജദേജയാണ് പുതിയ നായകൻ. നായകസ്ഥാനം കൈമാറാൻ ധോണി തീരുമാനിക്കുകയായിരുന്നെന്നും ജദേജയെ നായകനായി ധോണിതന്നെയാണ് നിർദേശിച്ചതെന്നും ചെന്നൈ സൂപ്പർ കിങ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈ സീസണിലും തുടർന്നും 40കാരനായ ധോണി ചെന്നൈക്കൊപ്പം തുടരുമെന്നും ക്ലബ് വ്യക്തമാക്കി.
2008ൽ ഐ.പി.എൽ തുടങ്ങിയതുമുതൽ 12 സീസണുകളിൽ ധോണി ചെന്നൈയെ നയിച്ചു. ചെന്നൈക്ക് വിലക്ക് കിട്ടിയ രണ്ട് സീസണുകളിൽ ധോണി പുണെ സൂപ്പർ ജയന്റ്സിന്റെ നായകനായിരുന്നു. ചെന്നൈയെ 213 കളികളിൽ നയിച്ച ധോണിയുടെ ക്രെഡിറ്റിൽ 130 ജയങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.