കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ സംഭാവന ചെയ്​ത്​ ബി.സി.സി.ഐ

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധത്തിനായി 2000 ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ ​ സംഭാവന നൽകി ബി.സി.സി.ഐ. പത്ത്​ ലിറ്റർ സംഭരണ ശേഷിയുള്ള കോൺ​സെൻട്രേറ്ററു​കളാണ്​​ ബി.സി.സി.ഐ സംഭാവന നൽകുന്നത്​.

''കോവിഡിനെതിരായ ഈ നീണ്ട പോരാട്ടത്തിൽ ആരോഗ്യ പ്രവർത്തകർ വഹിച്ച പങ്കിനെ ബി.സി.സി.ഐ അംഗീകരിക്കുന്നു. കോവിഡ്​ ബാധിതരുടെ സൗഖ്യത്തിനായി ഓക്​സിജൻ കോൺ​സെൻട്രേറ്ററു​കൾ ഉടൻ ലഭ്യമാക്കും'' -ബി.സി.സി.​ഐ അധ്യക്ഷൻ സൗരവ്​ ഗാംഗുലി പറഞ്ഞു.

''രാജ്യം നേരിടുന്ന പ്രതിസന്ധിയും മെഡിക്കൽ ഉപകരണങ്ങളുടെ ആവശ്യകതയും ബി.സി.സി.ഐ മനസിലാക്കുന്നു. രാജ്യത്തുടനീളമുള്ള ഓക്​സിജൻ ക്ഷാമം കുറയ്ക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു''-ബി.സി.സി.ഐ അധ്യക്ഷൻ ജയ്​ഷാ പ്രസ്​താവിച്ചു.

നേരത്തെ വിവിധ ക്രിക്കറ്റ്​ താരങ്ങളും ഐ.പി.എൽ ടീമുകളും ക്രിക്കറ്റ്​ ആസ്​ട്രേലിയ അടക്കമുള്ള സംഘടനകളും ഇന്ത്യയിലെ കോവിഡ്​ ​പ്രതിരോധത്തിന്​ സംഭാവന നൽകിയിരുന്നു.

Tags:    
News Summary - BCCI To Donate 2000 Oxygen Concentrators Towards Coronavirus Relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.