ഗുജറാത്ത് ടൈറ്റൻസിനെ എറിഞ്ഞൊതുക്കി; ഡൽഹിക്ക് 90 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ബാറ്റിങ് നിര തകർന്നടിഞ്ഞു. 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്തായി. എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാൻ നടത്തിയ ചെറുത്ത് നിൽപ്പ് ഇല്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു.

24 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. സായ് സുദർശൻ (12), രാഹുൽ തിവാട്ടിയ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഡൽഹിക്ക് വേണ്ടി  മുകേഷ് കുമാർ മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഡൽഹി തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്. വൃദ്ധിമാൻ സാഹ (2), ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8), ഷാറൂഖ് ഖാൻ (0), മോഹിത് ശർമ (2), നൂർ അഹമ്മദ് (1) എന്നിവർ ഒന്നിന് പിറകെ ഒരോരുത്തരായി കൂടാരം കയറുകയായിരുന്നു.

ഇഷാന്ത് ശർമ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ രണ്ടും ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - Batting collapse for Gujarat Titans; 90 runs target for Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.