ട്വന്റി 20 ലോകകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; അക്സർ പട്ടേൽ ടീമിൽ; നാലാം മത്സരത്തിലും പന്തില്ല

മെൽബൺ: ട്വന്റി 20 ലോകകപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരുമാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ പോരിനിറങ്ങുന്നത്. ദീപക് ഹൂഡക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തി. നാലാം മത്സരത്തിൽ ഋഷഭ് പന്തിന് അവസരം നൽകിയിട്ടില്ല. നേരത്തെ ദിനേഷ് കാർത്തിന് പകരക്കാരനായി പന്ത് എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഒരു മാറ്റത്തോടെയാണ് ബംഗ്ലാദേശും മത്സരത്തിനിറങ്ങുന്നത്. സൗമ്യ സർക്കാറിന് പകരം ഷോറിഫുൾ ഇസ്‍ലാം ടീമിലെത്തി. ഗ്രൂ​പ്പി​ൽ ര​ണ്ടു​വീ​തം പോ​യ​ന്റാ​ണ് ഇ​ന്ത്യ​ക്കും ബം​ഗ്ലാ​ദേ​ശി​നും. നെ​റ്റ് റ​ൺ​റേ​റ്റ് ബ​ല​ത്തി​ൽ മാ​ത്രം രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ജ​യി​ക്കു​ന്ന​വ​ർ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റും.

രോ​ഹി​ത്തി​ന്റെ നീ​ല​പ്പ​ട​ക്ക് അ​വ​സാ​ന മ​ത്സ​രം സിം​ബാ​ബ്​‍വെ​യോ​ടാ​ണ്, ബം​ഗ്ലാ ക​ടു​വ​ക​ൾ​ക്ക് പാ​കി​സ്താ​നോ​ടും. ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ശേ​ഷി​ക്കു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ചു പോ​യ​ന്റു​മാ​യി നി​ല​വി​ൽ മു​ന്നി​ലു​ള്ള​തി​നാ​ൽ ഇ​ന്ന​ത്തെ തോ​ൽ​വി ര​ണ്ട് ഏ​ഷ്യ​ൻ ടീ​മു​ക​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കും. 

Tags:    
News Summary - Bangladesh opt to bowl, Axar replaces Hooda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.