വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിലെ മൂന്നും വിജയിച്ച് ചരിത്രം കുറിച്ച് ബംഗ്ലാദേശ്. ആദ്യമായാണ് വെസ്റ്റിൻഡീസിനെതിരെ ബംഗ്ലാദേശ് പരമ്പര തൂത്തവാരുന്നത്. മൂന്നാം മത്സരത്തിൽ 80 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 189 റൺസ് നേടിയപ്പോൾ വെസ്റ്റിൻഡീസ് 109 റൺസ് നേടി എല്ലാവരും പുറത്തായി. റൺസിന്‍റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശിന്‍റെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്.
72 റൺസ് നേടിയ ജേക്കർ അലിയുടെ ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ ശക്തമായ നിലയിലെത്തിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് ജേകർ അലി ക്രീസിലെത്തുന്നത്. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം മൂന്ന് ഫോറും ആറ് സിക്സറുമടിച്ചാണ് ഇത്രയും റൺസ് നേടിയത്. ഓപ്പണിങ് ബാറ്റർ പർവേസ് ഹുസൈൻ ഇമോൻ 39 റൺസ് സ്വന്തമാക്കി. മെഹിദി ഹസൻ മിറാസ് 29 റൺസ് നേടിയിരുന്നു. വെസ്റ്റിൻഡീസിനായി മൂന്ന് മത്സരത്തിൽ റൊമാരിയോ ഷെപേർഡ് രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച വിൻഡീസിനായി നാല് ബാറ്റർമാരാണ് രണ്ടക്കം കടന്നത്. ഷെപേർഡ് 33 റൺസ് നേടിയപ്പോൾ ഓപ്പണർ ജോൺസൺ ചാൾസ് (23 റൺസ് ) നിക്കോളസ് പൂരൻ (15), ഗുഡകേഷ് മോട്ടി (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ മഹ്ദി ഹസനാണ് വിൻഡീസിന്‍റെ നടുവൊടിച്ചത്. ടസ്തകിൻ അഹ്മദും രണ്ട് വിക്കറ്റ് സ്വന്തമാക്കി. 72 റൺസ് നേടിയ ജേക്കർ അലിയാണ് കളിയിലെ താരം. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മഹദി ഹസൻ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.