അവസാന ഏകദിനത്തിൽ തകർത്തടിച്ച് ആസ്ട്രേലിയൻ വനിതകൾ; ഇന്ത്യക്ക് 339 റൺസ് വിജയലക്ഷ്യം

മുംബൈ: ഇന്ത്യൻ വനിതകൾക്കെതിരായ അവസാന ഏകദിനത്തിൽ ആസ്ട്രേലിയൻ വനിത ടീമിന് കൂറ്റൻ സ്കോർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് അടിച്ചുകൂട്ടിയത്.

ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഓസീസ് ഓപണർമാരായ ഫോബി ലിച്ച്ഫീൽഡ്-അലിസ ഹീലി സഖ്യം ആദ്യ വിക്കറ്റിൽ അടിച്ചെടുത്തത് 28.5 ഓവറിൽ 189 റൺസാണ്. 125 പന്തിൽ 119 റൺസടിച്ച ലിച്ച്ഫീൽഡിനെ ദീപ്തി ശർമ ഹർമൻപ്രീത് കൗറിന്റെ കൈയിലെത്തിച്ചപ്പോൾ 85 പന്തിൽ 82 റൺസ് നേടിയ അലിസ ഹീലിയെ പൂജ വസ്ത്രകാർ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ലെങ്കിലും അവസാന ഓവറുകളിൽ അലാന കിങ് (14 പന്തിൽ പുറത്താവാതെ 26), ആഷ്ലീഗ് ഗാർഡ്നർ (27 പന്തിൽ 30), അനബൽ സതർലാൻഡ് (21 പന്തിൽ 23), ജോർജിയ വരേഹാം (എട്ട് പന്തിൽ പുറത്താവാതെ 11) എന്നിവർ ചേർന്ന് മികച്ച സ്കോറിലെത്തിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ​ശ്രേയങ്ക പാട്ടീൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അമൻജോത് കൗർ രണ്ടും പൂജ വസ്ത്രകാർ, ദീപ്തി ശർമ എന്നിവർ ഓരോന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്നോവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 24 റൺസെന്ന നിലയിലാണ്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Australian women crushed in the last ODI; India set a target of 339 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.