Posted On
date_range Updated On
date_range ആസ്ട്രേലിയൻ പര്യടനം; മിന്നു മണി ഇന്ത്യൻ ഏകദിന ടീമിൽ
ന്യൂഡൽഹി: മലയാളി ഓൾറൗണ്ടർ മിന്നു മണി ഇടവേളക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരിച്ചെത്തി. ഇതാദ്യമായി ഏകദിന സംഘത്തിൽ വയനാട്ടുകാരിയെ ഉൾപ്പെടുത്തി. ഡിസംബറിൽ നടക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഫോമിലല്ലാത്ത ഓപണർ ഷഫാലി വർമ പുറത്തായി.
മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഇന്ത്യ കളിക്കുക. ആദ്യ രണ്ട് മത്സരങ്ങൾ ഡിസംബർ അഞ്ചിനും എട്ടിനും ബ്രിസ്ബേനിലും മൂന്നാമത്തേത് 11ന് പെർത്തിലും നടക്കും. ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രിയ പുനിയ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, യാസ്തിക ഭാട്ടിയ, റിച്ച ഘോഷ്, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, രാധ യാദവ്, ടിറ്റസ് സാധു, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂർ, സൈമ താക്കൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.