Posted On
date_range Updated On
date_range ആസ്ട്രേലിയക്ക് ആറു വിക്കറ്റ് ജയം
അഡലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനമത്സരത്തിൽ ആസ്ട്രേലിയക്ക് ആറു വിക്കറ്റ് ജയം. ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ടിനെതിരെ 46.5 ഓവറിൽ നാലു വിക്കറ്റിന് ഓസീസ് ലക്ഷ്യംകണ്ടു.
ഡേവിഡ് വാർണർ (86), സ്റ്റീവൻ സ്മിത്ത് (80 നോട്ടൗട്ട്), ട്രാവിസ് ഹെഡ് (69) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ആസ്ട്രേലിയക്ക് തുണയായത്. 134 റൺസ് നേടിയ ഡേവിഡ് മലാനാണ് ഇംഗ്ലണ്ടിനെ 287ലെത്താൻ സഹായിച്ചത്. ആദ്യമായി ഓസീസ് ടീമിനെ നയിച്ച പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.