Posted On
date_range Updated On
date_range ലോകകപ്പിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ആസ്ട്രേലിയ
മെല്‍ബണ്‍: ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ടീമിൽ മുന്‍നിര ബാറ്റർ മാര്‍നസ് ലബൂഷാനെ ഉൾപ്പെടുത്തിയിട്ടില്ല. സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കുമെതിരെ നടക്കുന്ന ഏകദിന പരമ്പരകളിലും ഈ സംഘമാണ് കളിക്കുക. ലോകകപ്പിനുമുമ്പ് 15 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിക്കും.
ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), സീന്‍ അബോട്ട്, ആഷ്ടണ്‍ ആഗര്‍, അലക്‌സ് കാരി, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഹാസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, തന്‍വീര്‍ സംഘ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, മാർകസ് സ്‌റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.