മെൽബൺ: രണ്ടാം മത്സരം ഇന്നിങ്സിന് ജയിച്ച ആസ്ട്രേലിയ സ്വന്തം മണ്ണിൽ 17 വർഷത്തെ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് 204 റൺസിൽ അവസാനിച്ചു. ഇന്നിങ്സിനും 182 റൺസിനും ജയിച്ചാണ് മൂന്ന് മത്സര പരമ്പര 2-0ത്തിന് ഓസീസ് നേടിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 189 & 204, ആസ്ട്രേലിയ 575/8 ഡിക്ല.
ഒരു വിക്കറ്റിന് 15 റൺസ് എന്ന നിലയിലാണ് നാലാം ദിനം ആഫ്രിക്കൻ സംഘം ബാറ്റിങ് പുനരാരംഭിച്ചത്. വിക്കറ്റുകൾ മുറക്ക് വീണപ്പോൾ ഒരറ്റത്ത് പിടിച്ചു നിന്ന ടെംബ ബാവുമ (65) ടോപ് സ്കോററായി. ആസ്ട്രേലിയക്കായി നതാൻ ലിയോൺ മൂന്നും സ്കോട്ട് ബോളണ്ട് രണ്ടും പേരെ പുറത്താക്കി. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ ഓസീസ് ഓപണർ ഡേവിഡ് വാർണറാണ് കളിയിലെ കേമൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.