Posted On
date_range Updated On
date_range ഏഷ്യകപ്പ്: ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോൽപിച്ച് ശ്രീലങ്ക സൂപ്പർ ഫോറിൽ
ദുബൈ: ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് തോൽപിച്ച് തോൽപിച്ച് ശ്രീലങ്ക ഏഷ്യകപ്പിന്‍റെ സൂപ്പർ ഫോറിൽ ഇടംനേടി. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ബാറ്റിങ് നിരയുടെ മികച്ച പ്രകടനമാണ് നാല് പന്ത് ശേഷിക്കെ ശ്രീലങ്കക്ക് വിജയമൊരുക്കിയത്.
സ്കോർ: ബംഗ്ലാദേശ്: 183/7. ശ്രീലങ്ക: 184/8. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനായി മെഹ്ദി ഹസൻ മിറാസ് (38), ശാകിബ് അൽ ഹസൻ (24), അഫിഫ് ഹുസൈൻ (39), മുഹ്മുദുല്ല (27), മൊസദ്ദക് ഹുസൈൻ (24) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
AsiaCup2022മറുപടി ബാറ്റിങിൽ കുശാൽ മെൻഡിസ് (60, ദാസുൻ ശനക (45), നിസങ്ക (20) എന്നിവരാണ് ലങ്കക്ക് വിജയമൊരുക്കിയത്.ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ പാകിസ്താൻ ഹോങ്കോങിനെ നേരിടും. ജയിക്കുന്ന ടീം സൂപ്പർ ഫോറിലെത്തും. തോൽക്കുന്ന ടീം പുറത്താവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.