Posted On
date_range Updated On
date_range ആഷസ്: ഓസീസിന് ജയിക്കാൻ 281 റൺസ്
ബിർമിങ്ഹാം: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയക്ക് 281 റൺസ് വിജയലക്ഷ്യം. നാലാം നാൾ അവസാന സെഷനിൽ കളി പുരോഗമിക്കവെ ഓസീസ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. ഡേവിഡ് വാർണർ (36) മാർനസ് ലബൂഷാൻ (13) എന്നിവർ പുറത്തായി. ഓപണർ ഉസ്മാൻ ഖ്വാജയും (27) സ്റ്റീവ് സ്മിത്തും (4) ആണ് ക്രീസിൽ. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് 273ൽ അവസാനിച്ചിരുന്നു. പാറ്റ് കമ്മിൻസും നതാൻ ലിയോണും നാല് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.