അർജുൻ ടെണ്ടുൽക്കറിന് ഐ.പി.എൽ അരങ്ങേറ്റം; ക്യാപ്പ് കൈമാറി രോഹിത് -വിഡിയോ

മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിന് ഐ.പി.എൽ അരങ്ങേറ്റം. ഓൾറൗണ്ടറായ അർജുൻ, ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് വേണ്ടി പന്തെറിഞ്ഞു. രണ്ട് ഓവർ എറിഞ്ഞ താരം 17 റൺസാണ് വഴങ്ങിയത്.

ഐപിഎൽ 2022 ലേലത്തിലാണ് അർജുനെ ആദ്യമായി മുംബൈ ഇന്ത്യൻസ് വാങ്ങിയത്. 23-കാരനായ താരം ഐപിഎൽ അരങ്ങേറ്റ ക്യാപ്പ് സ്വീകരിച്ച ശേഷം നായകൻ രോഹിത് ശർമ്മയെ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇടംകൈയ്യൻ പേസറായ അർജുന്റെ അരങ്ങേറ്റ മത്സരം കാണാൻ പിതാവ് സചിനും സഹോദരിയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്നം കാരണം രോഹിത് ശർമക്ക് പകരം സൂര്യ കുമാർ യാദവാണ് മുംബൈയെ ഇന്ന് നയിക്കുന്നത്.

ഐ.​പി.​എ​ൽ ക​ളി​ച്ച പി​താ​വും മ​ക​നു​മാ​യി സ​ചി​നും അ​ർ​ജു​നും

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ചി​ൻ ടെ​ണ്ടു​ൽ​ക​റു​ടെ മ​ക​നും ര​ഞ്ജി ട്രോ​ഫി താ​ര​വു​മാ​യ അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക​ർ​ക്ക് ഐ.​പി.​എ​ൽ അ​ര​ങ്ങേ​റ്റം. കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്റെ ഓ​പ​ണി​ങ് ബൗ​ള​റാ​യെ​ത്തി​യ​ത് 23കാ​ര​നാ​യ പേ​സ​റാ​ണ്. മ​ത്സ​ര​ത്തി​നു മു​മ്പ് നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ അ​ർ​ജു​നെ തൊ​പ്പി​യ​ണി​യി​ച്ചു. ര​ണ്ട് ഓ​വ​ർ പ​ന്തെ​റി​ഞ്ഞ അ​ർ​ജു​ൻ 17 റ​ൺ​സ് വ​ഴ​ങ്ങി​യെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. 2021ൽ ​മും​ബൈ ഇ​ന്ത്യ​ൻ​സി​ന്റെ ഭാ​ഗ​മാ​യ താ​ര​ത്തി​ന് അ​ര​ങ്ങേ​റ്റ​ത്തി​ന് ര​ണ്ടു വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. സ​ചി​നും ഐ.​പി.​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് താ​ര​മാ​യി​രു​ന്നു. ഐ.​പി.​എ​ൽ ക​ളി​ച്ച പി​താ​വും മ​ക​നു​മെ​ന്ന അ​പൂ​ർ​വ റെ​ക്കോ​ഡ് ഇ​വ​ർ സ്വ​ന്ത​മാ​ക്കി.

Tags:    
News Summary - Arjun Tendulkar Hugs Rohit Sharma Ahead Of His IPL Debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.