ആശങ്ക ഒഴിയാതെ ഐ.പി.എൽ; ചെന്നൈയുടെ മറ്റൊരു താരത്തിനും കോവിഡ്​

ചെന്നൈ: ഐ.പി.എൽ തുടങ്ങാൻ മൂന്നാഴ്​ച മാത്രം ശേഷിക്കെ ചെന്നൈ സൂപ്പർ കിങ്​സിൻെറ മറ്റൊരു താരത്തിന്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. വലം കൈയൻ ബാറ്റ്​സ്​മാനാണ്​ ഇത്തവണ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇന്ത്യ എ ടീമിൻെറ ഭാഗമായിരുന്ന ഇദ്ദേഹം രഞ്​ജിയിലെ മിന്നും താരം കൂടിയാണ്​.

ഇന്ത്യൻ ടീം അംഗമായിരുന്ന ഫാസ്​റ്റ്​ ബൗളർക്കും 12 സ്​റ്റാഫുകൾക്കും വെള്ളിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ഇത്​ കൂടാതെ വ്യക്​തിപരമായ കാരണങ്ങളാൽ മുൻ ഇന്ത്യൻ താരം സുരേഷ്​ റെയ്​ന ഐ.പി.എല്ലിൽനിന്ന്​ പിൻമാറുകയും ശനിയാഴ്​ച നാട്ടിലേക്ക്​ മടങ്ങുകയും ചെയ്​തിട്ടുണ്ട്​. ഒരു താരത്തിന്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ വൻ തിരിച്ചടിയാണ്​ ചെന്നൈ സൂപ്പർകിങ്​സിന്​.

ആഗസ്​റ്റ്​ 21നാണ്​ ചെന്നൈ ടീം ഐ.പി.എല്ലിനായി ദുബൈയിലെത്തിയത്​. ഇതിന്​ മുമ്പ്​ അഞ്ച്​ ദിവസം ചെന്നൈയിൽ പരിശീലനമുണ്ടായിരുന്നു. പരിശീലന കാലത്താണ്​​ കോവിഡ്​ ബാധിച്ചതെന്ന്​ ആരോപണം ഉയർന്നിട്ടുണ്ട്​. ബാറ്റ്​സ്​മാനായ രുദ്​രാജ്​ ഗെയ്​ക്കവാദ്​, ബൗളർ ദീപക്​ ചഹാർ എന്നിവർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചതെന്ന്​​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു​.

ദുബൈയിൽ എത്തിയ ടീം അംഗങ്ങൾ ക്വാറൻീനിലായിരുന്നു. ഒരാഴ്​ചത്തെ ക്വാറൻറീൻ പൂർത്തിയാകാനിരിക്കെയാണ്​ ടീം അംഗങ്ങൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. തുടർന്ന്​ ചെന്നൈയുടെ ക്വാറൻറീൻ സെപ്​റ്റംബർ ഒന്ന്​ വരെ നീട്ടി​. സെപ്​റ്റംബർ 19നാണ്​ ടൂർണമെൻറ്​ ആരംഭിക്കുന്നത്​.

Tags:    
News Summary - another player also have covid positive in chennai super kings team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT