വമ്പന്മാരെ തകർത്ത വീ​െമ്പാന്നും തുണയായില്ല; ആന്ധ്രയോട്​ കൊമ്പുകുത്തി കേരളം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരായ മുംബൈ, ഡൽഹി ടീമുകളെ നിലംപരിശാക്കിയ ആത്​മവിശ്വാസവുമായാണ്​ സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫി ട്വന്‍റി20 ടൂർണ​െമന്‍റിൽ താരതമ്യേന കുഞ്ഞന്മാരായ ആന്ധ്രക്കെതിരെ കേരളം ഞായറാഴ്ച പാഡുകെട്ടിയിറങ്ങിയത്​. എന്നാൽ, ശരദ്​ പവാർ ക്രിക്കറ്റ്​ അക്കാദമി ഗ്രൗണ്ടിൽ ആന്ധ്രയോട്​ ആറു വിക്കറ്റിന്‍റെ ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു സഞ്​ജു സാംസണിന്‍റെയും കൂട്ടുകാരു​െടയും നിയോഗം. ടോസ്​ നഷ്​ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ​ 112 റൺസെടുത്ത​േപ്പാൾ നാലു വിക്കറ്റ്​ നഷ്​ടത്തിൽ 17 പന്തു ബാക്കിയിരിക്കേ, ആന്ധ്ര അനായാസം ലക്ഷ്യം നേടി.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ദേശീയ ക്രിക്കറ്റിന്‍റെ മുഴുവൻ ശ്രദ്ധയുമാവാഹിച്ച ഗംഭീര വിജയങ്ങൾക്കുപിന്നാലെ ഹാട്രിക്​ ജയം തേടിയിറങ്ങിയ കേരളത്തിന്​ ആന്ധ്രക്കെതിരെ മുന്നോട്ടുവെക്കാൻ കഴിഞ്ഞത്​​ 113 റൺസ്​ വിജയലക്ഷ്യം മാത്രം. ഓപണർ അശ്വിൻ ഹെബ്ബാറും (46 പന്തിൽ 48) ക്യാപ്​റ്റൻ അമ്പാട്ടി റായുഡുവും (27പന്തിൽ പുറത്താകാതെ 38) തിളങ്ങിയതോടെ ആന്ധ്ര വിജയവും നാലുപോയന്‍റും സ്വന്തമാക്കുകയായിരുന്നു.

ഓപണർ ഭരതിനെയും (എട്ടു പന്തിൽ ഒമ്പത്​) മനീഷ്​ ഗോലമാരു (ഏഴു പന്തിൽ അഞ്ച്​) വിനെയും നിലയുറപ്പിക്കും മു​െമ്പ ജലജ്​ സക്​സേന പുറത്താക്കിയതോടെ കുറഞ്ഞ സ്​കോർ പ്രതിരോധിക്കാനാവുമെന്ന പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു. പിന്നാലെ റിക്കി ഭൂയിയെ (ഏഴു പന്തിൽ ഒന്ന്​) സചിൻ ബേബി ക്ലീൻ ബൗൾഡാക്കിയതോടെ ആന്ധ്ര മൂന്നിന്​ 43 റൺസെന്ന നിലയിലായി. എന്നാൽ, നാലാംവിക്കറ്റിൽ അശ്വിനും റായുഡുവും 48 റൺസ്​ കൂട്ടുകെട്ടുയർത്തിയതോടെയാണ്​ കളി പൂർണമായും കേരളത്തിന്‍റെ വരുതിയിൽനിന്ന്​ മാറിയത്​. ആറു ഫോറും ഒരു സിക്​സുമുതിർത്ത ഹെബ്ബാറിനെ ശ്രീശാന്ത്​ വിഷ്​ണു വിനോദിന്‍റെ കൈകളിലെത്തിക്കു​േമ്പാൾ ആന്ധ്ര 91 റൺസിലെത്തിയിരുന്നു. പിന്നീട്​ പ്രശാന്ത്​ കുമാറിനെ (എട്ടു പന്തിൽ ഒമ്പത്​ നോട്ടൗട്ട്​) കൂട്ടുനിർത്തി റായുഡു ദൗത്യം പൂർത്തിയാക്കി. 27 പന്തു നേരിട്ട റായുഡു നാലു ഫോറും ഒരു സിക്​സുമുതിർത്തു. നാലോവറിൽ കേവലം ഒമ്പതു റൺസ്​ വഴങ്ങിയാണ്​ സക്​സേന രണ്ടു വിക്കറ്റെടുത്തത്​.

നേരത്തേ, കൃത്യമായ ലൈനിൽ ആന്ധ്ര പന്തെറിഞ്ഞതോടെ കൂറ്റനടികൾക്ക്​ കഴിയാതെ കേരളം കുഴങ്ങുകയായിരുന്നു. 34 പന്തിൽ ഒരു ഫോറും നാലു സിക്​സുമടക്കം പുറത്താകാതെ 51 റൺസെടുത്ത സചിൻ ബേബിയും 34 പന്തിൽ ഒരു ഫോറടക്കം 27 റൺസെടുത്ത ജലജ്​ സക്​സേനയുമൊഴികെ ആർക്കു​ം തിളങ്ങാനായില്ല. മുംബൈയെ തോൽപിച്ച മത്സരത്തിലെ ഹീറോ മുഹമ്മദ്​ അസ്​ഹറുദ്ദീൻ 12 പന്തിൽ 12റൺസെടുത്ത്​ പുറത്തായി. ഡൽഹിക്കെതിരായ മത്സരത്തിൽ തിളങ്ങിയ റോബിൻ ഉത്തപ്പ 17 പന്തിൽ എട്ടും വിഷ്​ണു വിനോദ്​ ഒമ്പതു പന്തിൽ നാലും റൺസാണെടുത്തത്​​. ക്യാപ്​റ്റൻ സഞ്​ജു സാംസണിന്​ തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. 14 പന്തു നേരിട്ട സഞ്​ജു ഒരു ഫോറടക്കം ഏഴു റൺസെടുത്ത്​ പുറത്താവുകയായിരുന്നു.

എലീറ്റ്​ ഗ്രൂപ്​ ഇയിൽ ഒന്നാമതായിരുന്ന കേരളം ഈ തോൽവിയോടെ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹരിയാനയാണ്​ ഒന്നാം സ്​ഥാനത്ത്​. നാലു കളികളിൽ ആന്ധ്രയുടെ ആദ്യ ജയമാണിത്​. സ്വന്തം തട്ടകം വേദിയായ ടൂർണമെന്‍റിൽ മുംബൈ കളിച്ച നാലു കളികളും തോറ്റു. ഞായറാഴ്ച പുതുച്ചേരിയാണ്​ മുംബൈയെ ആറുവിക്കറ്റിന്​ തകർത്തത്​. 

Tags:    
News Summary - Andhra Beat Kerala by 6 Wickets in Syed Mushtaq Ali Trophy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.