ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് പ്രധാനം ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിന്‍റെയും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരിന്‍റെയും പ്രകടനമായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. അയ്യരായിക്കും പ്രധാന താരമെന്നും അദ്ദേഹം പറയുന്നു. മിഡിൽ ഓവറുകളിൽ സ്പിന്നിനെതിരെയുള്ള ശ്രേയസ് അയ്യരിന്‍റെ പ്രകടനം ഏറെ പ്രധാനമാകുമെന്നാണ് ചോപ്ര വിലയിരുത്തുന്നത്. ന്യൂസിലാൻഡിനെതിരെ അയ്യരിന്‍റെ മികച്ച റെക്കോഡും ചോപ്ര ചൂണ്ടിക്കാട്ടി.
തന്‍റെ യൂട്യൂബ് ചാനലിൽ അയ്യരും ഗില്ലും ഇന്ത്യൻ ടീമിന്‍റെ പ്രധാന താരങ്ങളാകുമോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചോപ്ര. ' എനിക്ക് തോന്നുന്നു അവർക്ക് സാധിക്കുമെന്ന്, ന്യൂസിലാൻഡിനെതിരെ ഏകദിന ക്രിക്കറ്റിൽ ഒരു മത്സരത്തിൽ മാത്രമാണ് അയ്യർ 30 റൺസിനിടയിൽ പുറത്തായത്. എല്ലാ വട്ടവും അദ്ദേഹം സ്കോർ ചെയ്യും. മിഡിൽ ഓവറുകളിൽ അവർ നല്ല ബൗളിങ്ങാണ്. മിച്ചൽ സാന്‍റ്നറിനെയും മൈക്കിൾ ബ്രേസ്വെല്ലിനെയുമാണ് ഇന്ത്യക്ക് നേരിടേണ്ടത്.
രച്ചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സും ഇതിനൊപ്പമുണ്ട്. എന്നാലും അവൻ നന്നായി സ്പിന്നർമാരെ കളിക്കും അതിനാൽ ഇവരെ മികച്ച രീതിയിൽ നേരിടാൻ അവന് സാധിക്കും. അതിനാലൊക്കെ അയ്യരിലായിരിക്കും ഫോക്കസ് മുഴുവൻ,' ആകാശ് ചോപ്ര പറഞ്ഞു.
ന്യൂസിലാൻഡിനെതിരെ എട്ട് ഏകദിന ഇന്നിങ്സിൽ നിന്നും 70.38 ശരാശരിയിൽ 563 റൺസ് അയ്യർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ രണ്ട് സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമുണ്ട്. 33 റൺസാണ് അദ്ദേഹത്തിന്‍റെ ന്യൂസിലാൻഡിനെതിരെയുള്ള ഏറ്റവും താഴ്ന്ന സ്കോർ. ഗ്രൂപ്പ് സ്റ്റേജിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ 98 പന്തിൽ നിന്നും 79 റൺസ് നേടി ശ്രേയസ് അയ്യർ മിന്നിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.