ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരു സ്റ്റേഡിയത്തിൽ തന്നെ കളിക്കുന്നത് ഇന്ത്യക്ക് വമ്പൻ ആനുകൂല്യമാണ് നൽകുന്നതെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. മറ്റ് ടീമുകൾ പാകിസ്താനിലെ മൂന്ന് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരിക്കുന്നത്. അതോടൊപ്പം ഇന്ത്യക്കെതിരെ മത്സരങ്ങൾ ഉള്ളപ്പോൾ അവർക്ക് ദുബൈയിലും എത്തേണ്ടി വരുന്നുവെന്നും ചോപ്ര ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശ്, പാകിസ്താൻ എന്നീ ടീമുകൾക്കെതിരെ ആറ് വിക്കറ്റിന് വിജയിച്ചതിന് ശേഷം സെമി ഫൈനൽ ഉറപ്പിച്ച ഇന്ത്യയുടെ അടുത്ത മത്സരം ന്യൂസിലാൻഡിനെതിരെയാണ്. ഇന്ത്യൻ ടീമിന് നീതിയില്ലാത്തെ ആനുകൂല്യം ലഭിക്കുന്നില്ലെ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആകാശ് ചോപ്ര. 'അത് നല്ല ചോദ്യമാണ്. തീർച്ചയായും ഒരു ആനുകൂല്യമുണ്ട്, അത് അംഗീകരിക്കാൻ ഒരു നാണക്കേടുമില്ല. കറാച്ചി, റാവൽപിണ്ഡി, ലാഹോർ എന്നീ സ്റ്റേഡിയങ്ങളിൽ കളിക്കുന്ന ഇടക്കിടെ ദുബൈയിൽ വരുന്ന മറ്റ് ടീമുകൾക്ക് ഇതൊരു പ്രശ്നമാണ്,' ചോപ്ര പറഞ്ഞു.പിച്ച് തയ്യാറാക്കുന്നതിൽ ഇന്ത്യക്ക് പങ്കൊന്നുമില്ലമെങ്കിലും ദുബൈയിലെ പിച്ച് ഇന്ത്യക്ക് സുപരിചിതമായിരിക്കുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.
'ഇന്ത്യ വെറും ഒരു ഗ്രൗണ്ടിലാണ് കളിക്കുന്നത്. അവർക്ക് പിച്ച് വ്യക്തമായി അറിയാം. നമുക്ക് പിച്ച് തയ്യാറാക്കാൻ സാധിക്കില്ല, ഇത് ഹോം ടീമിനെ ഗ്രൗണ്ടല്ലല്ലോ... എന്നാൽ ഇത് ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഇത് നമുക്ക് ഒളിച്ച് വെക്കാൻ കഴിയുന്ന ഒന്നല്ല. ഇന്ത്യക്ക് നേരിയ എന്നാൽ കൃത്യമായ അഡ്വാന്‍റേജ് ഇവിടെയുണ്ട്,' ചോപ്ര പറഞ്ഞു.
ഇന്ത്യയുടെ സെമിഫൈനൽ മത്സരവും ഫൈനൽ പ്രവേശിക്കുകയാണെങ്കിൽ ആ മത്സരവും ദുബൈയിൽ വെച്ച് തന്നെയാണ്. ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.