Posted On
date_range Updated On
date_range അജാസ് പട്ടേൽ ന്യൂസിലാൻഡ് സ്ക്വാഡിൽനിന്ന് പുറത്ത്; ബംഗ്ലാദേശ് പരമ്പരക്കില്ല
ധാക്ക: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്നിങ്സിൽ പത്തു വിക്കറ്റും നേടി ചരിത്രം കുറിച്ച അജാസ് പട്ടേൽ, ബംഗ്ലാദേശ് പരമ്പരക്കുള്ള ന്യൂസിലാൻഡ് സ്ക്വാഡിൽനിന്ന് പുറത്ത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരമാണ് അജാസ്. ന്യൂസിൻലൻഡിൽ നടക്കുന്ന പരമ്പരക്കായി 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്പിൻ ബോളറായി ആൾ റൗണ്ടർ രചിൻ രവീന്ദ്ര മാത്രമാണ് ടീമിൽ ഇടം നേടിയത്. പുതുവത്സര ദിനത്തിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കെയ്ൻ വില്യംസണിന് പരിക്കേറ്റതിനാൽ ടോം ലഥാമാണ് ന്യൂസിലാൻഡിനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.