Posted On
date_range Updated On
date_range ഇന്ത്യക്കെതിരെ അഫ്ഗാനിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം
ന്യൂഡൽഹി: ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്താന് മൂന്ന് വിക്കറ്റ് നഷ്ടം. 25 ഓവർ പിന്നിടുമ്പോൾ മൂന്നിന് 114 റൺസെന്ന നിലയിലാണ് സന്ദർശകർ. 25 റൺസ് വീതമെടുത്ത് ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷാഹിദിയും അസ്മതുല്ല ഒമർസായിയുമാണ് ക്രീസിൽ. റഹ്മാനുല്ല ഗുർബാസ് (21), ഇബ്രാഹിം സദ്റാൻ (22), റഹ്മത്ത് ഷാ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ആസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ രവിചന്ദ്രൻ അശ്വിന് പകരം പേസര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ഇടം നേടി. മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചില്ല. അതേസമയം, ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.