ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പ്രവേശിക്കുന്നവരെ പ്രവചിച്ച് മുൻ ദക്ഷിണാഫ്രിക്കൻ സപ്പർതാരം എ.ബി. ഡിവില്ലേഴ്സ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക എന്നാണ് എ.ബി.ഡി പറയുന്നത്. മറ്റുള്ള ടീമുകളെ വിലകുറച്ച് കാണുന്നില്ലെങ്കിലും ട്വന്‍റി-20 ലോകകപ്പ് ഫൈനൽ പോലെ തന്നെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്താനാണ് സാധ്യത എന്നാണ് ഡിവില്ലേഴ്സ് പറയുന്നത്.
'ആര് ഫൈനലിൽ പ്രവേശിക്കുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്, പക്ഷേ എന്‍റെ മനസ് പറയുന്നത് ട്വന്‍റി-20 ലോകകപ്പിൽ നടന്നത് പോലെ തന്നെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തന്നെ ഫൈനലിൽ കളിക്കും. അത് തന്നെ വീണ്ടും സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നേരിടും.
ഇംഗ്ലണ്ടിനെതിരായ വിജയം ദക്ഷിണാഫ്രിക്കക്ക് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഇന്ത്യയും ആഫ്രിക്കയും ഫൈനലിൽ കാണുമെന്ന് ഞാൻ പറയുമ്പോൾ പോലും മറ്റുള്ള രണ്ട് ടീമുകളെ ഞാൻ വിലകുറച്ച് കാണുന്നില്ല. അവരും മികച്ച ടീമുകളാണ്,' ഡിവില്ലേഴ്സ് പറഞ്ഞു.
ഇന്ന് (മാർച്ച് നാല്) ഉച്ചക്ക് നടക്കുന്ന ഒന്നാം സെമിഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയെ നേരിടും. രണ്ടാം സെമിയിൽ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുക. 2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയും ആസ്ട്രേലിയയും ഏറ്റുമുട്ടുന് ആദ്യ ഏകദിന മത്സരമാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.