കോമൺ വെൽത്ത് ഗെയിംസ്; നീരജ് ചോപ്ര ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: ജൂലൈയിൽ സ്കോട് ലൻഡിലെ ഗ്ലാസ്ഗോയിൽ ആരംഭിക്കുന്ന കോമൺ വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്‍ലറ്റിക്സ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്രയും 32 അംഗ സംഘത്തിലുണ്ട്. എന്നാൽ, പരിക്ക് കാരണം 10 മാസത്തോളമായി മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന നീരജ് വരുംദിവസങ്ങളിൽ യോഗ്യത നേടിയാലേ ഗെയിംസിൽ പങ്കെടുക്കാൻ കഴിയൂ.

ലോങ് ജംപ് താരം എം. ശ്രീശങ്കറും 400 മീ. മിക്സഡ് റിലേയിൽ ഇറങ്ങുന്ന അൻസ ബാബുവുമാണ് പട്ടികയിലെ മലയാളി സാന്നിധ്യം. പ്രമുഖരായ ഗുരീന്ദർവീർ സിങ് (100 മീ.), അനിമേഷ് കുജൂർ (200 മീ.), ഗുൽവീർ സിങ് (5000 മീ., 10000 മീ.), തേജസ്വിൻ ശങ്കർ (ഡെക്കാത്തലൺസ് ഹൈജംപ്), പാരുൾ ചൗധരി (3000 മീ. സ്റ്റീപ്ൾ ചേസ്), ദേവ് മീണ (പോൾവാൾട്ട്) തുടങ്ങിയവർ സംഘത്തിലുണ്ട്.

News Summary - Commonwealth Games; Neeraj Chopra in the Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.