ലോക ഏഴാം നമ്പർ താരമായ ജാസ്മിൻ പൗളിനിയെ പരാജയപ്പെടുത്തിയാണ് ഇഗ തന്റെ കന്നി ക്കിരീടം കൈപ്പിടിയിലൊതുക്കിയത്. 2025 ൽ ഇഗ സ്വൈറ്റക്കിെൻറ തുടർച്ചയായ മൂന്നാം കിരീടവും കരിയറിലെ 24ാം കിരീടവുമാണിത്. സിൻസിനാറ്റിയിൽ ഒറ്റസെറ്റുപോലും തോൽക്കാതെയാണ് ഇഗ ചാമ്പ്യനായത്. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ തുടർച്ചയായ മൂന്ന് കിരീടനേട്ടമെന്ന റെക്കോഡിൽ സെറീന വില്യംസിന് പിറകിലാണ് ഇഗ.
പുരുഷഫൈനലിസ്റ്റുകളെ പോലെതന്നെ മിക്ക ടൂർണമെന്റുകളിലും ഇഗയുടെ എതിരാളി ഇറ്റാലിയൻ താരമായ പൗളിനിയായിരുന്നു. ഇരുവരുടെയും നേരിട്ടുള്ള മൽസരത്തിൽ ഇതുവരെ സ്വൈറ്റക്കിനെ കീഴടക്കാൻ പൗളിനിക്കായിട്ടുമില്ല. ആദ്യ സെറ്റിൽ 3-0 ന് പിറകിൽനിന്ന ശേഷം തുടർച്ചയായി 5 ഗെയിമുകൾ നേടി തിരിച്ചുവരവ് ഗംഭീരമാക്കി 7-5 ന് െസറ്റ് കൈക്കലാക്കുകയായിരുന്നു.
രണ്ടാം സെറ്റിൽ 5-3ന് ലീഡെടുത്തെങ്കിലും പൗളിനി ഗെയിം ബ്രേക്ക്ചെയ്ത് 5-4 ലേക്കെത്തിച്ചെങ്കിലും അടുത്ത ഗെയിം സ്വന്തമാക്കിയ ഇഗ കിരീടവും തന്റേതാക്കുകയായിരുന്നു. തുടർച്ചയായ കിരീടനേട്ടങ്ങൾ ന്യൂയോർക്കിൽ ആരംഭിക്കുന്ന യു.എസ് ഓപ്പണിലേക്കുള്ള ശക്തമായ ചുവടുവെപ്പുകളായിരിക്കുമെന്ന് ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.