കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
ലോക ചെസ് ചാമ്പ്യൻഷിപ് പോരാട്ടം ആവേശകരമാവുകയാണ്. നാല് റൗണ്ട് കഴിഞ്ഞപ്പോൾ റഷ്യയുടെ ഇയാൻ നെപ്പോമ്നിയാഷിയും ചൈനയുടെ ഡിങ് ലിറെനും രണ്ട് വീതം പോയന്റ് നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നു. പ്രതീക്ഷിച്ച പോലെ നാലാം റൗണ്ടിൽ വെള്ളക്കരുക്കളുമായി ലിറെൻ വിജയം കൈപ്പിടിയിലൊതുക്കി. ഇംഗ്ലീഷ് ഓപണിങ്ങായിരുന്നു. പ്രധാനമായും എടുത്തുപറയേണ്ടത് 15ാം നീക്കമാണ്.
സെന്റർ നിയന്ത്രിക്കാനായി വെള്ള പോൺ സാക്രിഫൈസ് ചെയ്തു. നിർണായകമായത് പക്ഷേ 28ാം നീക്കം. കറുപ്പ് നടത്തിയത് nd4 നീക്കമാണ്. സാധാരണ നീക്കമാണെന്ന് തോന്നുമെങ്കിലും റഷ്യൻ സാക്രിഫൈസ് നടത്തിയായിരുന്നു വൈറ്റിന്റെ മറുപടി. റൂക്കിനെ കൊടുത്തു കുതിരയെ എടുത്തു. അതോടെയാണ് ഗെയിം ആകെ മാറിയത്. പിന്നീടങ്ങോട്ട് നടന്നത് ടെക്നിക്കലായ മികച്ചൊരു ഫിനിഷിങ്ങായിരുന്നു. അതോടെ ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ് മികച്ച നിലവാരത്തിലേക്കുയർന്നു എന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.