Posted On
date_range Updated On
date_range സൗത്ത് ഇന്ത്യ ജൂഡോ മത്സരത്തിൽ സുവർണ നേട്ടവുമായി സഹോദരങ്ങൾ
മട്ടാഞ്ചേരി: ബംഗളൂരുവിൽ നടന്ന സി.ബി.എസ്.സി സൗത്ത് സോൺ ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒരു കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ സ്വർണം നേടി. 19 വയസ്സിന് താഴെയുള്ളവരുടെ 50 കിലോ വിഭാഗത്തിൽ സെലസ് മരിയ രാജൻ, 17 വയസ്സിന് താഴെയുള്ളവരുടെ 40 കിലോ വിഭാഗത്തിൽ റൊവാൻ മരിയ രാജൻ, 14 വയസ്സിന് താഴെ 35 കിലോ വിഭാഗത്തിൽ വർഗീസ് രാജൻ എന്നി സഹോദരങ്ങളാണ് സുവർണപതക്കം കഴുത്തിലണിഞ്ഞത്. രാജൻ വർഗീസ്-തസ്നി വർഗീസ് ദമ്പതികളുടെ മക്കളായ ഇവർ തൃപ്പൂണിത്തുറ ഇൻറർനാഷനൽ മാർഷൽ ആർട്ട് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.