മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്കിടയിൽ അത്ര പ്രചാരമില്ലെങ്കിലും പല വൻകരകളിലായി വലിയ കാഴ്ചക്കാരുള്ള കായിക ഇനമാണ് ബാസ്കറ്റ്ബാൾ. അറബ് ലോകത്ത് സ്വദേശികൾ ഫുട്ബാളും ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾ ക്രിക്കറ്റും ഫുട്ബാളും കളിച്ചു നടക്കുമ്പോൾ ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യക്കാർ ബാസ്കറ്റ്ബാൾ മത്സരങ്ങളുമായി സജീവമാണ്.
ഇന്ത്യയിൽ ക്രിക്കറ്റ് എന്നപോലെ ഫിലിപ്പീൻസിൽ സജീവമായ കായിക ഇനം. കഴിഞ്ഞ ബാസ്കറ്റ്ബാൾ ലോകകപ്പുകളുടെ കണക്കുകളിലും കാണികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. 10,000 -15000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയങ്ങളിലെല്ലാം ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. 2010 ലോകകപ്പിന് 171 രാജ്യങ്ങളിലായി ടി.വി പ്രേക്ഷകരുടെ എണ്ണം എട്ടു കോടി കവിഞ്ഞതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.