ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് ആലപ്പുഴയിൽ; മേയ് ഒന്നിന് തുടക്കം

ആലപ്പുഴ: ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ് മേയ് ഒന്ന് മുതൽ ആറുവരെ ആലപ്പുഴ റമദ ഹോട്ടലിൽ നടക്കും. ഇറാൻ, ചൈനീസ് തായ്പേയ്, മംഗോളിയ, ഇന്ത്യോനേഷ്യ, കസാഖ്സ്താൻ ഉസ്ബകിസ്താൻ, കിർഗിസ്താൻ, ഒമാൻ, ഫിലിപ്പീൻസ്, ഹോങ്കോങ്, ആതിഥേയരായ ഇന്ത്യയടക്കം 11 രാജ്യങ്ങളിലെ 200ൽപരം കായികതാരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും.

2005ലും 2017ലും ആലപ്പുഴ ചാമ്പ്യൻഷിപ്പിന് വേദിയായിരുന്നു. എട്ട് മലയാളികളടക്കം 76 താരങ്ങളുമായാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് മത്സരങ്ങൾ. വിവിധരാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കായി കേരളീയ കലാരൂപങ്ങൾ അവതരിപ്പിക്കും.

Tags:    
News Summary - Asian Powerlifting Championship in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.