2009ൽ നൈജീരിയ അണ്ടർ-17 ലോകകപ്പ് ടൂർണമെൻറ് നടക്കുന്ന സമയം. ജപ്പാനെതിരെ ഉദ്ഘാടന മത്സരത്തിൽ എതിരാളികൾ ഫുട്ബാൾ ലോകത്തെ വമ്പന്മാരായിരുന്ന ബ്രസീലായിരുന്നു. 67ാം മിനിറ്റിൽ ജപ്പാെൻറ പ്രതിരോധകോട്ട പിളർത്തി അസാമാന്യമായ പന്തടക്കത്തിൽ എതിർ പോസ്റ്റിലേക്ക് കുതിച്ച് വലകുലുക്കിയ പയ്യനെ കാണികൾ ഒന്നടങ്കം നോക്കിനിന്നു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ നെയ്മർ എന്ന ഫുട്ബാൾ മാന്ത്രികനെ ലോകമറിഞ്ഞ നിമിഷമായിരുന്നു അത്.
ആദ്യ മത്സരത്തിൽ തന്നെ വലകുലുക്കിയ ഇൗ കൗമാരതാരത്തിെൻറ അസാമാന്യമായ കഴിവുകണ്ട ഫുട്ബാൾ ഇതിഹാസം പെലെയും റൊമാരിയോയും അന്നത്തെ സീനിയർ ടീം കോച്ച് ദുംഗയോട് 2010 ആഫ്രിക്കൻ ലോകകപ്പിെൻറ ടീമിലുൾപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇൗ ചെറുപയ്യനെ ടീമിലുൾപ്പെടുത്താനാവില്ലെന്ന് ദുംഗ പറഞ്ഞെങ്കിലും ആരാധകർ സമ്മതിച്ചില്ല. 14,000 പേർ ഒപ്പിട്ട ഭീമൻ അപേക്ഷയും കോച്ചിന് അയച്ചു. എന്നാൽ, സീനിയർ ടീമിലോ അണ്ടർ-23 ടീമിലോ താരത്തെ ഉൾപ്പെടുത്താൻ ദുംഗ വിസമ്മതിച്ചു. ദുംഗയുടെ വലിയ മണ്ടത്തരങ്ങളിലൊന്ന് എന്ന് പിന്നീട് ലോകം അതിനെ വിലയിരുത്തി. 2010 ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ നെതർലൻഡ്സിനോട് തോറ്റ് പുറത്തായതോടെ, ദുംഗയുടെ തൊപ്പിതെറിച്ചു.
പിന്നീട്, പുതിയ കോച്ച് മാനോ മെനീസസിനു കീഴിൽ 2010 ജൂലൈ 26നാണ് നെയ്മർ സീനിയർ ടീമിൽ ഇടംകണ്ടെത്തുന്നത്. ആഗസ്റ്റ് പത്തിന് നടന്ന ഒൗദ്യോഗികമത്സരത്തിൽ 11ാം നമ്പർ ജഴ്സിയിൽ മൈതാനെത്തെത്തിയ നെയ്മർ, അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടി ലോക ഫുട്ബാളിെൻറ ശ്രദ്ധനേടി.
പെലെയുടെ പിൻഗാമിയെന്ന് ബ്രസീൽ മാധ്യമങ്ങൾ വിളിച്ചതോടെ താരത്തെ ബാഴ്സലോണ നോട്ടമിട്ടിരുന്നു. ഫിനിഷിങ്ങിലെ അസാധ്യമായ കഴിവ് ബാഴ്സലോണ മാനേജ്മെൻറിനെ ഞെട്ടിച്ചു. 2013ൽ അതുവരെ കളിച്ചിരുന്ന ബ്രസീലിയൻ ക്ലബ് സാേൻറാസിൽനിന്ന് ബാഴ്സലോണ നെയ്മറിനെ പറഞ്ഞവിലക്ക് സ്വന്തമാക്കി. ബാഴ്സയുടെ കണക്കുകൂട്ടലുകൾ പിഴച്ചിരുന്നില്ല. ക്ലബിെൻറ രാജകീയ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ലയണൽ മെസ്സിയെന്ന ഇതിഹാസതാരത്തിന് ഒരു പിൻഗാമിയെ ലഭിച്ചുവെന്ന് ബാഴ്സതന്നെ സമ്മതിച്ചു. അണ്ടർ-17 ലോകകപ്പ് തെൻറ കരിയറിലെ നിർണായക വഴിത്തിരിവായിരുന്നുവെന്ന് നെയ്മർ പലതവണ ആവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.